കൊച്ചിയിൽ കാനയിൽ വീണ് മൂന്നു വയസുകാരന് പരുക്ക്.

കൊച്ചി പനമ്പിള്ളി നഗറിൽ കാനയിൽ വീണ് മൂന്നു വയസുകാരന് പരുക്ക്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി അഴുക്കുവെള്ളത്തിൽ പൂർണമായും മുങ്ങിപ്പോയിരുന്നു. ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.

മെട്രോയിൽ ഇറങ്ങി അമ്മയ്ക്കും അച്ഛനുമൊപ്പം നടന്നുവരികയായിരുന്നു. ഇതിനിടയിലാണ് കാൽ തെറ്റി കാനയിലേക്ക് വീണത്. കാന മൂടണമെന്ന് പരിസരവാസികളും കൗൺസിലറും അടക്കം പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതിനു വേണ്ട നടപടികൾ ഉണ്ടായിട്ടില്ല എന്നാണ് ആരോപണം.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp