രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം വിജയകരം

ഇന്ത്യയിൽ നിന്നുള്ള ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം വിജയകരം. സ്കൈറൂട്ട് എയറോസ്പേസ് എന്ന സ്റ്റാ‍‌‌‍ർട്ടപ്പിന്റെ വിക്രം എസ്, സൗണ്ടിംഗ് റോക്കറ്റ് വിക്ഷേപണമാണ് വിജയകരമായത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് രാവിലെ 11.30നാണ് റോക്കറ്റ് വിക്ഷേപിച്ചത്.

ആറ് മീറ്റ‌‌ർ ഉയരവും 545 കിലോ ഭാരവുമുള്ള കുഞ്ഞൻ റോക്കറ്റാണ് വിക്രം എസ്. റോക്കറ്റ് 101 കിലോമീറ്ററോളം ഉയരത്തിൽ പോയി കടലിൽ പതിച്ചു . വിക്ഷേപണം മുതൽ കടലിൽ പതിക്കുന്നത് വരെ ആകെ അഞ്ച് മിനുട്ട് സമയം മാത്രമായിരുന്നു റോക്കറ്റിന്റെ ആയുസ്. പരീക്ഷണം വിജയിച്ചതോടെ സ്വകാര്യ ബഹിരാകാശ കമ്പനിയുടെ റോക്കറ്റ് വിക്ഷേപണത്തിന്റെ കാര്യത്തിൽ ലോകത്തിലെ മുൻനിര രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും ചേർന്നു റോക്കറ്റുകള്‍ വിക്ഷേപിക്കുന്നതിനായി എസ്ആര്‍ഒയുമായി ധാരണാപത്രം ഒപ്പുവെച്ച ആദ്യ സ്റ്റാര്‍ട്ടപ്പാണ് സ്‌കൈറൂട്ട്.രാജ്യത്തെ ആദ്യത്തെ സ്വകാര്യ വിക്ഷേപണം എന്നതിലുപരി വിക്രം സാരാഭായിയുടെ പേരിലാണ് റോക്കറ്റ് നിര്‍മിച്ചിരിക്കുന്നത്.നവംബര്‍ 15ന് വിക്ഷേപിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് തീയതിയും സമയവും മാറ്റുകയായിരുന്നു.കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് അടക്കം പ്രമുഖര്‍ വിക്ഷേപണം വീക്ഷിക്കാന്‍ എത്തിയിരുന്നു.പ്രാരംഭ് എന്ന് പേരിട്ട ഈ ദൗത്യം ഇന്ത്യൻ ബഹിരാകാശ രംഗത്തെ പുതുയുഗാരംഭമാണ്

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp