കൊച്ചിയില്‍ ഓടയില്‍ കുട്ടിവീണത് ഞെട്ടലുണ്ടാക്കുന്ന സംഭവമെന്ന് കോടതി, ക്ഷമ ചോദിച്ച്‌ കോര്‍പ്പറേഷന്‍ സെക്രട്ടറി.

കൊച്ചി: കൊച്ചിയില്‍ കാനയില്‍ വീണ് മൂന്ന് വയസുകാരന് പരിക്കേറ്റ സംഭവത്തില്‍ കോര്‍പ്പറേഷനെ വിമര്‍ശിച്ച്‌ ഹൈക്കോടതി.കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി കോടതിയില്‍ ഹാജരായി. നടപടിക്ക് കളക്ടര്‍ മേല്‍നോട്ടം വഹിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കാനകളും നടപ്പാതകളും പരിപാലിക്കുന്നതില്‍ വീഴ്ച്ചയുണ്ടെന്നും ഓവുചാലുകള്‍ തുറന്നിടാന്‍ ആവില്ലെന്നും കോടതി പറഞ്ഞു.

കൊച്ചി പനമ്ബള്ളി നഗറില്‍ അപകടകരമാംവിധം തുറന്നിട്ടിരുന്ന കാനയില്‍ വീണ് ഇന്നലെയാണ് മൂന്ന് വയസുകാരനാണ് പരിക്കേറ്റത്. ഡ്രെയ്നേജിന്‍റെ വിടവിലേക്ക് കുട്ടി വീഴുകയായിരുന്നു. അമ്മയുടെ ഇടപെടലിലാണ് കൂടുതല്‍ അപകടം ഒഴിവാക്കിയത്. കാനയിലേക്ക് വീണ കുട്ടിയെ അമ്മ പിടിച്ചു കയറ്റുകയായിരുന്നു. മലിനജലം കുടിച്ചും തലയ്ക്ക് പരിക്കേറ്റും അവശനായ കുട്ടി സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തി ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp