ഇന്നലെ മാത്രം പ്രഖ്യാപിച്ചത് 33,000 കോടിയുടെ നിക്ഷേപങ്ങള്‍; ഇന്‍വെസ്റ്റ് കേരള ഇന്ന് സമാപിക്കും

കൊച്ചിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടി ഇന്ന് സമാപിക്കും. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് നേതാവും മുന്‍ വ്യവസായ മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി ചടങ്ങില്‍ പങ്കെടുക്കും. ഇന്നലെ മാത്രം 33,000 കോടി രൂപയോളം വരുന്ന നിക്ഷേപങ്ങളാണ് വിവിധ വ്യവസായ ശൃംഖലകള്‍ പ്രഖ്യപിച്ചത്. ഇന്ന് കേരളത്തിലേക്കുള്ള വന്‍കിട നിക്ഷേപക പദ്ധതികളുടെ പ്രഖ്യാപനം ഉണ്ടാകും.കേരളം 2047 എന്ന സെക്ഷനോടുകൂടിയാകും നിക്ഷേപക സംഗമം അവസാനിക്കുക.നിക്ഷേപ സംഗമത്തിന്റെ പരിണിതഫലം വരും ദിവസങ്ങളില്‍ വ്യക്തമാകുമെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ എത്ര കോടി രൂപയുടെ നിക്ഷേപമാകും കേരളത്തില്‍ എത്തുകയെന്നതില്‍ ഏറെക്കുറെ ചിത്രം തെളിയും.മലേഷ്യ, ഫ്രാന്‍സ് രാജ്യങ്ങളുടെ പങ്കാളിത്തം ഇന്നത്തെ നിക്ഷേപക സംഗമത്തില്‍ ഉണ്ടാകും.നിക്ഷേപക നിര്‍ദേശങ്ങളുമായി എത്തുന്ന സംരംഭകരുമായി താല്പര്യ പത്രത്തിന് കൈകൊടുക്കുന്ന സര്‍ക്കാര്‍,അവ നടപ്പിലാക്കാനാകും പരമാവധി ശ്രമിക്കുക.അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ അദാനി ഗ്രൂപ്പ് കേരളത്തിലെ വിവിധ പദ്ധതികളിലായി 30,000 കോടി രൂപയാകും നിക്ഷേപിക്കുക.ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ ഇപ്പോള്‍ 850 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് കഴിഞ്ഞു.ഐടി, ഭക്ഷ്യസംസ്‌കരണ മേഖലകളില്‍ വമ്പന്‍ നിക്ഷേപത്തിനാണ് ലുലു ഗ്രൂപ്പ് തയ്യാറെടുക്കുന്നത്.അഭിപ്രായഭിന്നത നിലനില്‍ക്കുമ്പോഴും പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണയുള്ള സംഗമത്തില്‍ ഇന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലികുട്ടി പങ്കെടുക്കും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp