പട്ടിക്കാട് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഡിവൈഡറിലിടിച്ച് 14 പേര്‍ക്ക് പരുക്ക്.

തൃശൂര്‍ പട്ടിക്കാട് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഡിവൈഡറിലിടിച്ച് 14 പേര്‍ക്ക് പരുക്ക്. കൊല്ലം-പഴനി ബസാണ് തൃശൂരില്‍ അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാത്രി 12.30നാണ് അപകടമുണ്ടായത്.

പട്ടിക്കാട് സെന്ററിലെ അടിപ്പാതയ്ക്ക് മുകളിലെ മേല്‍പ്പാത അവസാനിക്കുന്ന ഭാഗത്തുവച്ചാണ് ബസ് അപകടത്തില്‍പ്പെട്ടത്. ബസ് ഇടിച്ചുകയറിയതോടെ ഡിവൈഡറും വിളക്കുകാലും തകര്‍ന്നു. വാഹനത്തിന്റെ മുന്‍ ഭാഗത്തെ ചില്ലും തകര്‍ന്നിട്ടുണ്ട്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp