ലഹരിക്കെതിരെയുള്ള കുട്ടികളുടെ പോരാട്ടത്തതിന് കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് സ്കൂളിന് അംഗീകരമായി എക്സ്സൈസ് വകുപ്പിന്റെ ആദരം

യുവത്വത്തെ കാർന്ന് തിന്നുന്ന ലഹരിക്കെതിരെ ‘കൂട്ട് കാരൻ’എന്ന ഹ്രസ്വ ചിത്രം വിമുക്തി മിഷൻ പദ്ധതിയിൽ ഒരുക്കിയ കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്ജി ല്ല എക്സ്സൈസ് വകുപ്പ് തൃപ്പൂണിത്തുറ റേഞ്ച് മികച്ച ഹ്രിസ്വ ചിത്രത്തിനുള്ള പുരസ്‌കാരം നൽകി ആദരിച്ചു. ജില്ല എക്സ്സൈസ് വകുപ്പ് തൃപ്പൂണിത്തുറ ലായം ഗ്രൗണ്ടിൽ വച്ചു സംഘടിപ്പിച്ച ചടങ്ങിൽ ശ്രീ. കെ ബാബു MLA പുരസ്‌കാരം സമർപ്പിച്ചു. വി എച്ച് എസ് പ്രിൻസിപ്പൽ ജയ സി എബ്രഹാം, പി റ്റി എ പ്രസിഡന്റ്‌ റഫീഖ് കെ എ, spc കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ നോബി വർഗീസ്, ജയ്‌മോൾ തോമസ്,പ്രെസീത ഇ പി,spc കേഡെറ്റ്സ്,എം പി റ്റി എ പ്രസിഡന്റ്‌ അനുജ എന്നിവർ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

എക്സ്സൈസ് വകുപ്പ് വിമുക്തിമിഷനുമായി ചേർന്ന് വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം സുറ്റഡന്റ് പോലീസ് കേഡെറ്റ്സ് ഒരുക്കിയ “കൂട്ടുകാരൻ” എന്ന ഹ്രിസ്വ ചിത്രത്തിനു spc കമ്മ്യൂണിറ്റി പോലീസ് ഓഫീസർ നോബി വർഗീസ് തിരക്കഥ രചിച്ചു.നീജോസ് ഫിലിംസിന്റെ ബാനറിൽ പൂർവ വിദ്യാർത്ഥിയും സംവിധായകനുമായ ജോബിൻ ബീന ജോസ് സംവിധാനം ചെയ്ത ഈ ചിത്രം മാനേജ്മെന്റ്, പി റ്റി എ എന്നിവരുടെ സഹകരണത്തോടെ കേരള വ്യാപാരി വ്യവസായിഏകോപന സമിതി കാഞ്ഞിരമറ്റം യൂണിറ്റാണ് നിർമ്മിച്ചത്.ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചിരിക്കുന്നത് വിദ്യാലയത്തിലെ അധ്യാപകരും, വിദ്യാർത്ഥികളും, പി റ്റി എ മെമ്പർമാരുമാണ്.ഇതിനോടകം നിരവധി വിദ്യാലയങ്ങളിൽ ഈ ചിത്രം പ്രേദർശിപ്പിക്കുകയും എക്സ്സൈസ് വകുപ്പ് അവരുടെ സൈറ്റിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.ഇന്നത്തെ സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ലഹരി എന്നും, ഇന്ന് സമൂഹത്തെ ബാധിച്ചിരിക്കുന്ന ക്യാ ൻസർ ആണെന്നും, ലഹരിക്കെതിരെ കാഞ്ഞിരമറ്റം സ്കൂൾ നടത്തിയ പോരാട്ടങ്ങൾ ഓരോ വിദ്യാലയത്തിനും പ്ര ചോധനമാണെന്ന് അദ്ദേഹം പറഞ്ഞു.

കേരള സമൂഹം ഒറ്റകെട്ടായി ഇതിനെ നേരിടണം, ഭരണ പ്രതിപക്ഷ ഭേദമന്യേ ഒറ്റകെട്ടായി ലഹരിക്കെതിരെ പോരാടുകയാണെന്നും ഉൽഘാടനം പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ spc യൂണിറ്റ് സമൂഹത്തിനു മാതൃക യാണെന്നും ഇതുപോലെയുള്ള പ്ര വർത്തനങ്ങൾക്ക് ഓരോ സ്കൂളും മുൻകൈ എടുക്കണമെന്ന് നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ്‌ പറഞ്ഞു.ചടങ്ങിൽ തൃപ്പൂണിത്തുറ എക്സ്സൈസ് ഇൻസ്‌പെക്ടർ മുരളി കെ വി സ്വാഗതം ആശംസിച്ചു. അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ അരുൺകുമാർ എ സി നേതൃത്വവും നൽകി. തുടർന്ന് എക്സ്സൈസ് പ്രെവെൻറ്റീവ് ഓഫീസർ ജയരാജ്‌ അവതരിപ്പിച്ച ഓട്ടം തുള്ളൽ നടന്നു. വിവിധ സ്കൂളിൽ നിന്നും കുട്ടികൾ ചടങ്ങിൽ പങ്കെടുത്തു.നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റീ ചെയർമാൻ പീതാബരൻ യു കെ ആശംസകൾ നേർന്നു.

ലഹരിക്കെതിരെ സ്കൂളിന്റെ നേതൃത്വത്തിൽ ഓൺലൈൻ ലഹരിവിരുദ്ധ പ്രചരണം,ഫ്ലാഷ് മോബ്,ലഹരി വിരുദ്ധ സന്ദേശ യാത്ര,ലഹരിക്കെതിരെ വിദ്യാർത്ഥി ചങ്ങല, തെരുവ്നാടകം,ബോധവൽകരണ ക്യാമ്പ്,ക്ലാസുകൾ. എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ അധ്യാന വർഷ മികച്ച അധ്യാപക അവാർഡ്, മികച്ച PTA ക്കുള്ള അർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.കൂടാതെ ഭാവനനിർമാണം ഉൾപ്പെടെ വിവിധ സാമൂഹിക പ്രവർത്തനങ്ങളിലും വിദ്യാലയം മുന്നിട്ടുനിൽക്കുന്നു. NCERT യുടെ മികച്ച വിദ്യാലയമായി സ്കൂളിനെ ഇതിനു മുൻപ് തിരഞ്ഞെടുത്തിട്ടുണ്ട്. SSK യുടെ ഭാഗമായി വിദ്യാർത്ഥികൾ രൂപകല്പന ചെയ്ത ഓട്ടോമാറ്റിക് ഹൈജിനിക് യൂറിനൽ പ്രൊജക്റ്റ്‌ നടപ്പിലാക്കിയ ഏക വിദ്യാലയത്തിനുള്ള അവാർഡ് ഈ വിദ്യാലയത്തെ തേടി എത്തിയത് കഴിഞ്ഞ വർഷമാ

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp