സൂപ്പർ താരങ്ങളെ ഒരു വിസിലിൽ നിയന്ത്രിക്കും; ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി വനിതാ റെഫറിമാരും.

ഫുട്‌ബോൾ ഗ്രൗണ്ടിൽ അവസാന വാക്ക് റഫറിയുടേതാണ്. സൂപ്പർ താരങ്ങളെ നിയന്ത്രിക്കാൻ ലോകകപ്പിൽ ഇത്തവണ വനിതാ റഫറിമാരും ഉണ്ട്. ചരിത്രം കുറിച്ച് കൊണ്ട് 3 വനിതാ റഫറിമാരാകും മത്സരങ്ങൾ നിയന്ത്രിക്കുക.

ഫുട്‌ബോൾ ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് വനിതാ റഫറിമാരെ ഉൾപ്പെടുത്തിയത്. ഫ്രാൻസിൽ നിന്ന് സ്റ്റെഫാനി ഫ്രാപ്പാർട്ട്, റുവാണ്ടയിൽ നിന്ന് സലീമ മുകാൻസംഗ, ജപ്പാനിൽ നിന്ന് യോഷിമ യമാഷിത. സൂപ്പർ താരങ്ങളെ വരെ ഒരു വിസിലിൽ ഇവർ നിയന്ത്രിക്കും.

ചില്ലറക്കാരല്ല മൂന്ന് പേരും. 2009 മുതൽ ഫിഫ ഇന്റർ നാഷണൽ റഫറിമാരുടെ പട്ടികയിൽ സ്റ്റെഫാനി ഫ്രാപ്പാർട്ട് ഉണ്ട്. ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ നിയന്ത്രിക്കുന്ന ആദ്യ വനിതയായി. 3 വർഷം മികച്ച വനിതാ റഫറിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp