‘ബിജെപിയിലേക്ക് വോട്ട് ചോരുന്നു’, ഗൗരവമായി കാണണമെന്ന് CPIM; ഭരണതുടർച്ച പ്രതീക്ഷ പങ്കുവെച്ച് മുഖ്യമന്ത്രി

ബിജെപിയിലേക്ക് വോട്ട് ചോരുന്നുവെന്ന് സിപിഐഎം. പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ പോലും ബിജെപിയിലേക്ക് വോട്ട് ചോരുന്നുവെന്ന് സിപിഐഎം സംഘടനാ റിപ്പോർട്ടിൽ വിമർശനം. വോട്ടുചോർച്ച ഗൗരവമായി കാണണമെന്നും സംഘടനാ റിപ്പോർട്ടിൽ നിർദേശം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇന്ന് അവതരിപ്പിക്കുന്ന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ജില്ലാ കമ്മിറ്റികൾ നൽകിയ റിപ്പോർട്ടുകൾ തെറ്റിപ്പോയെന്നും സംഘടനാ റിപ്പോർട്ടിൽ വിമർശനം. നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നാം തവണയും എൽഡിഎഫ് അധികാരത്തിൽ വരുമെന്ന ഉറച്ച പ്രതീക്ഷ പങ്കുവെച്ച് മുഖ്യമന്ത്രി. സാമൂഹികക്ഷേമം ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് ദേശാഭിമാനിയിലെ ലേഖനത്തിൽ പിണറായി വിജയൻ. ജനപിന്തുണയിൽ ഉറച്ച മുന്നേറ്റം എന്ന പേരിൽ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ വികസന പദ്ധതികൾ പൂർത്തീകരിക്കുമെന്ന് മുഖ്യമന്ത്രിവ ഉറപ്പ് നൽകുന്നു.നൂതന മാതൃകകൾ കണ്ടെത്തി കൂടുതൽ നേട്ടങ്ങൾ ആർജിക്കാനാണ് ശ്രമം. അടിസ്ഥാനരഹിത ആരോപണങ്ങൾക്കും വ്യാജ നിർമിതികൾക്കും ജനങ്ങൾ മുന്നിൽ സ്വീകാര്യത ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി പറയുന്നു. ലേഖനത്തിൽ ഇന്നും പ്രതിപക്ഷത്തിന് വിമർശനമുണ്ട്. ഈസ് ഓഫ് ഡൂയിങ് ബിസിനസിന്റെ കാര്യത്തിൽ കേരളം ഒന്നാം സ്ഥാനത്ത് തന്നെ. അത് അംഗീകരിക്കാൻ പ്രതിപക്ഷത്തെ ചിലർക്ക് കഴിയുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ വിമർശനം.

സി പി ഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഇന്ന് തുടങ്ങും. തുടർ ഭരണത്തിന് തുടർച്ച ലക്ഷ്യമിട്ടുള്ള നവ കേരള രേഖ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കും. പ്രതിനിധി സമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp