തൃശൂരിൽ റെയിൽവേ പാളത്തിൽ ഇരുമ്പ് കഷണം കണ്ടെത്തിയ സംഭവം മോഷണ ശ്രമമെന്ന് റെയിൽവേ പൊലീസ്. പാളത്തിന് സമീപം ഉണ്ടായിരുന്ന റെയിലിന്റെ കഷണം മോഷ്ടിക്കാനുള്ള ശ്രമമാണ് നടന്നത്. ട്രെയിൻ വരുന്നത് കണ്ട് റെയിലിന്റെ കഷണം ഉപേക്ഷിച്ചു പോയതാകാം എന്നാണ് നിഗമനം.ഇന്ന് പുലർച്ചെയാണ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ ട്രാക്കിൽ ഇരുമ്പിന്റെ പോസ്റ്റ് വച്ചതായി കണ്ടെത്തിയത്. ഇരുമ്പിന്റെ കഷണം ട്രെയിൻ ഇടിച്ചു തെറിപ്പിച്ചു. അട്ടിമറി ശ്രമം അല്ലെന്ന നിഗമനത്തിലായിരുന്നു ആർപിഎഫ്. ട്രാക്കിൽ നിർമ്മാണ പ്രവർത്തികൾ നടക്കുന്നുണ്ടായിരുന്നു.