സിപിഐഎം സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ നാടക നടന്‍ മരിച്ച നിലയില്‍

സിപിഐഎം സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ നാടക നടൻ മരിച്ച നിലയിൽ. കണ്ണൂർ തെക്കുംമ്പാട് സ്വദേശി മധുസൂദനൻ (53) ആണ് മരിച്ചത്. സമ്മേളനത്തോട് അനുബന്ധിച്ചു ഇന്ന് നടക്കുന്ന നാടകത്തിൽ നായനാരുടെ വേഷം ചെയ്യാൻ എത്തിയതായിരുന്നു. ഹോട്ടലിലെ മുറിയില്‍ തൂങ്ങിയ നിലയില്‍ ആയിരുന്നു മൃതദേഹം. മരണ കാരണം വ്യക്തമല്ല.അതേസമയം സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച നവ കേരള വികസന രേഖയിന്മേലുള്ള പൊതു ചർച്ച ഇന്ന്. തുമേഖലാ സ്ഥാപനങ്ങളിൽ പൊതു സ്വകാര്യ പങ്കാളിത്തം ആകാം എന്നത് നിർദ്ദേശം മാത്രമെന്നും, ആ സാധ്യതകൾ ആരായാം എന്നുമാത്രമാണ് രേഖ പറയുന്നതെന്നും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം ട്വന്റിഫോറിനോട് പറഞ്ഞു. നവകേരള രേഖ പാർട്ടിയുടെ നയം മാറ്റമല്ലെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ പറഞ്ഞു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp