വിനോദയാത്രക്കാരുടെ ശ്രദ്ധക്ക്, ഇക്കാര്യങ്ങള്‍ കര്‍ശനമായി പാലിക്കണം; പുതിയ നടപടിക്രമങ്ങളെക്കുറിച്ച്.

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നു വിനോദയാത്ര പോകുന്ന വാഹനങ്ങളുടെ പരിശോധനയുമായി ബന്ധപ്പെട്ട് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പുതുക്കിയ നടപടിക്രമങ്ങള്‍ പുറപ്പെടുവിച്ചു.ഇതനുസരിച്ച്‌ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവി വിനോദയാത്ര പോകുന്നതിന്റെ ഒരാഴ്ച്ച മുമ്ബ് വാഹനത്തിന്റെ വിശദാംശങ്ങള്‍ ആര്‍.ടി.ഒ അല്ലെങ്കില്‍ ജോയിന്റ് ആര്‍.ടി.ഒക്ക് നല്‍കണം. വിനോദയാത്ര പോകുന്നതിന് ഒരാഴ്ച്ച മുമ്ബ് വാഹന ഉടമയോ ഡ്രൈവറോ വാഹനം സംസ്ഥാനത്തെ ഏതെങ്കിലും ആര്‍.ടി.ഒ അല്ലെങ്കില്‍ ജോയിന്റ് ആര്‍.ടി.ഒ മുമ്ബാകെ പരിശോധിപ്പിച്ചിരിക്കണം.

നിശ്ചിത മാതൃകയിലുള്ള ഫോമില്‍ തയ്യാറാക്കിയ വാഹന പരിശോധനാ റിപ്പോര്‍ട്ടിന്റെ പകര്‍പ്പുകള്‍ വാഹന ഉടമ/ഡ്രൈവര്‍ എന്നിവര്‍ക്കും പരിശോധന നടത്തിയ ഉദ്യോഗസ്ഥനും വിദ്യാഭ്യാസ സ്ഥാപന മേധാവിക്കും ലഭ്യമാക്കണം. വാഹന പരിശോധനാ റിപ്പോര്‍ട്ട് വാഹനത്തിന്റെ ഡ്രൈവര്‍ യാത്രയില്‍ ഉടനീളം സൂക്ഷിക്കേണ്ടതും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ പരിശോധനക്ക് ഹാജരാക്കേണ്ടതുമാണ്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp