സ്ത്രീ പുരുഷ തുല്യ നീതി ഉറപ്പാക്കിക്കൊണ്ട് സമത്വസുന്ദരമായൊരു ലോകം പണിയുക എന്ന സന്ദേശവുമായി എഡ്രാക് ആമ്പല്ലൂർ മേഖല വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ 09.03.25 ന് ഞായറാഴ്ച ആമ്പല്ലൂർ എൻഎസ് എസ് കരയോഗം ഓഡിറ്റോറിയത്തിൽ വനിതാദിനാഘോഷം സംഘടിപ്പിച്ചു. ഒന്നാം വാർഡ് കൈരവം റസിഡൻസ് അസോസിയേഷൻ പരിപാടിക്ക് ആതിഥേയത്വം വഹിച്ചു.
എഡ്രാക് ആമ്പല്ലൂർ മേഖല വനിതാ വേദി ചെയർപേഴ്സൺ ശ്രീമതി ശാന്തമ്മ പി ആർ അധ്യക്ഷയായി.

ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജു എം തോമസ് ദിനാഘോഷം ഉദ്ഘാടനം ചെയ്തു. സാഹിത്യകാരിയും തലയോലപ്പറമ്പ് എ ജെ ജോൺ മെമ്മോറിയൽ സ്കൂൾ അധ്യാപികയുമായ നിഷ നാരായണൻ മുഖ്യാതിഥിയായിരുന്നു . CORWA സംസ്ഥാന വനിതാവേദി വൈസ് പ്രസിഡണ്ടുംEDRAAC ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ സീന ബാബു, ഒന്നാം വാർഡ് മെമ്പർ ബീനമുകുന്ദൻ എന്നിവർ ആശംസകൾ നൽകി സംസാരിച്ചു.

സ്വന്തം കഴിവിനും അഭിരുചിക്കുമനുസരിച്ച് വ്യത്യസ്ത മേഖലകളിൽ വ്യാപരിക്കുന്ന പഞ്ചായത്തിനകത്തെ 5 വ്യക്തിത്വങ്ങളെ സദസ്സിന് പരിചയപ്പെടുത്തുകയും അനുമോദിക്കുകയും ചെയ്തു. മൂന്നാം ക്ലാസിൽ മൊട്ടിട്ട മോഹത്തെ പിന്തുടർന്ന് സ്വന്തം അധ്വാനത്തിലൂടെ ഉണ്ടാക്കിയ പണം കൊണ്ട് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വാഹനഗതാഗത യോഗ്യമായ ചുരത്തിലൂടെ 19024 അടി ഉയരമുള്ള ഉംലിംഗ് ലാ പാസ്സിൽ
ബൈക്കിലൂടെ സഞ്ചരിച്ചെത്തിയ കെലീറ്റ തെരേസ കെ ജെയിംസ്, കളരി പരിശീലനത്തിൽ വാളും പരിചയും തലത്തിൽ എത്തിനിൽക്കുന്ന പരിശീലകയും നർത്തകിയും ആയ രേഷ്മ ആർ, സോപാനസംഗീതകലാകാരിയായ ബീന അശോകൻ,സാഹിത്യകാരിയും കഥകളി കലാകാരിയുമായ ഉഷ ടീച്ചർ,
തഴപ്പായ നെയ്തു കാരിയും കർഷകയും ആയ ശാരദ കുഞ്ഞു കുഞ്ഞ് എന്നിവർ ഈ വ്യത്യസ്ത മേഖലകളിലെ അനുഭവങ്ങൾ പങ്കുവച്ചു.

എഡ്രാക് ആമ്പല്ലൂർ മേഖല പ്രസിഡണ്ട് ശ്രീ കെ.എ മുകുന്ദൻ, സെക്രട്ടറി ശ്രീ ഗോവിന്ദൻ ടി.ആർ, വൈസ് പ്രസിഡണ്ട് ശ്രീ.പ്രശാന്ത് പ്രഹ്ളാദ്, ട്രഷറർ ശ്രീ വേണു പാണാറ്റിൽ എന്നിവർ പങ്കെടുത്തു.കൺവീനർ ശ്രീമതി എ.ഡി യമുന സ്വാഗതവും ശ്രീമതി ശ്രീജ സി എസ് നന്ദിയും പറഞ്ഞു .
