സമാധാനം പുലരുമോ?; റഷ്യ-യുക്രൈൻ സമാധാന ചർച്ച ഇന്ന് ജിദ്ദയിൽ നടക്കും

റഷ്യ-യുക്രൈൻ സമാധാന ചർച്ച ഇന്ന് ജിദ്ദയിൽ നടക്കും.ചർച്ചയ്ക്ക് മുന്നോടിയായി യുക്രൈൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി സൗദിയിലെത്തി.സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി സെലൻസ്കി കൂടിക്കാഴ്ച്ച നടത്തി.ഭാഗിക വെടിനിർത്തലിന് യുക്രൈൻ തയ്യാറാകുമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക് റൂബിയോ പ്രതീക്ഷ പ്രകടിപ്പിച്ചു.യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക-യുക്രൈൻ പ്രതിനിധികൾ ഇന്ന് ജിദ്ദയിൽ വെച്ചാണ് ചർച്ച നടത്തുന്നത്. ചർച്ചയ്ക്ക് മുന്നോടിയായി യുക്രെയിൻ പ്രസിഡന്റ് വ്ളാദമിർ സെലൻസ്കി ഇന്നലെ ജിദ്ദയിലെത്തി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി കൂടിക്കാഴ്ച്ച നടത്തി. സമാധാനം പുനസ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും സൗദി കൂടെയുണ്ടാകുമെന്ന് കിരീടാവകാശി പറഞ്ഞു.

ഇന്ന് നടക്കുന്ന സമാധാന ചർച്ചയിൽ സെലൻസ്കി നേരിട്ട് പങ്കെടുക്കുന്നില്ല. ചർച്ചയ്ക്കായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ നേതൃത്വത്തിലുളള സംഘം ഇന്നലെ ജിദ്ദയിലെത്തി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സൗദിയുടെ മധ്യസ്ഥതയിൽ ഇന്ന് നടക്കുന്ന അമേരിക്ക-യുക്രൈൻ ഉന്നത തല ചർച്ചയിൽ വ്യോമ നാവിക വെടിനിർത്തൽ നിർദേശം മുന്നോട്ട് വെയ്ക്കുമെന്നാണ് റിപോർട്ട്. ജിദ്ദയിൽ നടക്കുന്ന ചർച്ചയിൽ ശുഭാപ്തി വിശ്വാസമുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. ട്രംപ് -സെലൻസ്കി വാഗ്വാദങ്ങൾക്ക് ശേഷം ജിദ്ദയിൽ നടക്കുന്ന ചർച്ചയിലേക്ക് ഉറ്റു നോക്കുകയാണ് ലോകം.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp