കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന്റെ വാഹനം തടഞ്ഞു.

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന്റെ വാഹനം തടഞ്ഞു. ഇന്നലെ രാത്രി വിമാനത്താവളത്തിൽ നിന്നു കണ്ടെയ്‌നർ റോഡു വഴി ഔദ്യോഗിക വസതിയിലേയ്ക്കു മടങ്ങുമ്പോഴാണ് ഗോശ്രീ പാലത്തിൽ വച്ച് സംഭവമുണ്ടായത്.

സംഭവത്തിൽ ഇടുക്കി ഉടുമ്പഞ്ചോര സ്വദേശി ടിജോ എന്നയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാൾ ജഡ്ജിയുടെ കാറിനു മുന്നിലേയ്ക്കു ചാടി തടഞ്ഞു നിർത്തി അസഭ്യവർഷം നടത്തുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു എന്നു പൊലീസ് പറയുന്നു. മദ്യപിച്ചു ലക്കു കെട്ട നിലയിലായിരുന്ന ഇയാൾ ഇതു തമിഴ്‌നാടല്ല എന്ന് ആക്രോശിച്ചായിരുന്നു ഭീഷണിപ്പെടുത്തിയത്.

ചീഫ് ജസ്റ്റിസിന്റെ ഗൺമാന്റെ പരാതിയിൽ എറണാകുളം മുളവുകാട് പൊലീസ് ഇയാൾക്കെതിരെ ഐപിസി 308-ാം വകുപ്പു പ്രകാരം കേസെടുത്തിട്ടുണ്ട്. പുതുവൈപ്പിനിലെ ഭാര്യാ ഗൃഹത്തിൽ തമാസിച്ചു വരികയാണ് ഇയാളെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp