ക്ഷേത്ര ജീവനക്കാരൻ്റെ തലയിൽ ആസിഡ് ഒഴിച്ച്, ഹാപ്പി ഹോളി പറഞ്ഞ് അക്രമി; ഹൈദരാബാദിൽ ക്ഷേത്രത്തിനുള്ളിൽ ആസിഡ് ആക്രമണം

ഹൈദരാബാദിൽ ക്ഷേത്രത്തിനുള്ളിൽ ആസിഡ് ആക്രമണം. സെയ്ദാബാദ് ഭൂലക്ഷ്മി മാതാ ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരന് നേരെയാണ് ആക്രമണം ഉണ്ടായത്. ജീവനക്കാരൻ്റെ തലയിലാണ് അക്രമി ആസിഡ് ഒഴിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.വെള്ളിയാഴ്ച രാത്രി 7.30ഓടെയാണ് സംഭവം നടന്നത്. കസേരയിൽ ഇരിക്കുകയായിരുന്ന ക്ഷേത്രം ജീവനക്കാരൻ നർസിൻ റാവുവിൻ്റെ അടുത്തേക്ക് പ്രതി നടന്നെത്തി തലയിൽ ആസിഡ് ഒഴിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം പ്രതി ബൈക്കിൽ രക്ഷപ്പെട്ടു. സ്ഥലത്തുണ്ടായിരുന്നവർ റാവുവിനെ ആശുപത്രിയിൽ എത്തിക്കുകയും പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു.

മുഖം മറച്ച് തൊപ്പിവെച്ചാണ് അക്രമി എത്തിയതെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിന് ശേഷം ഇയാൾ ഹാപ്പി ഹോളിയെന്ന് പറഞ്ഞതായി ദൃക്സാക്ഷികളുടെ മൊഴിയുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ക്ഷേത്രത്തിൽ പൊലീസ് സുരക്ഷ ശക്തമാക്കി.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp