സൗഹൃദയിൽ ലഹരിവിരുദ്ധ സായാഹ്ന സദസ്സ് നടത്തി.

ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് സൗഹൃദ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു._ പ്രസിഡന്റ് സിജു എം ജോസിന്റെ അധ്യക്ഷതയിൽ കൂടിയ സായാഹ്ന സദസ്സ് ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് മെമ്പർ എ എൻ ശശികുമാർ ഉദ്ഘാടനം ചെയ്തു. മുളന്തുരുത്തി ജനമൈത്രി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സോജൻ സാർ സൈബർ ബോധവൽക്കരണ ക്ലാസ് നടത്തി.

ഭാവിയുടെ വാഗ്ദാനങ്ങൾ ആയ വിദ്യാർഥികളെ വാർത്തെടുക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും കലാശാലകളും ഇന്ന് മയക്കുമരുന്ന് കേന്ദ്രങ്ങളായി തീർന്നിരിക്കുകയാണ്.സമൂഹം ഒറ്റക്കെട്ടായി ഈ മഹാവിപത്തിന് നേരിടണമെന്നും റസിഡൻസ് അസോസിയേഷന് ഇക്കാര്യത്തിൽ കാര്യമായ പങ്കുവഹിക്കുവാൻ കഴിയും എന്നും അദ്ദേഹം പറഞ്ഞു._ EDRAAC ആമ്പല്ലൂർ മേഖല പ്രസിഡന്റ് കെ എ മുകുന്ദൻ ലഹരിവിരുദ്ധ സന്ദേശം നൽകി.

വൈസ് പ്രസിഡന്റ് പ്രശാന്ത് പ്രഹ്ളാദ്, ജനമൈത്രി പോലീസ് ഓഫീസർ വികാസ്, അസോസിയേഷൻ സെക്രട്ടറി എം പി സുധീർ, വനിതാ വേദി കൺവീനർ ബീന അശോകൻ, ജോ കൺവീനർ ജസാ പോൾ സിറിയക്, ബാലവേദി കൺവീനർ ജ്യോതിലക്ഷ്മി രാജേഷ്,അസോസിയേഷൻ ഭാരവാഹികളായ രാധ ചന്ദ്രൻ, ദിനേശൻ ടി ആർ, റെജി മാത്യു, മോഹനൻ കെ ജി, ബേബി ജോസഫ്, യോഹന്നാൻ പി വി, ലതാ ചന്ദ്രൻ, ജീന റെജി, രേഷ്മ അഭിലാഷ്, റീന ജോർജ്, രാജേഷ് പി കെ, വി എൻ അശോകൻ എന്നിവർ സംസാരിച്ചു…ലഹരി വിരുദ്ധ പ്രതിജ്ഞയും… ലഹരിക്കെതിരെ പ്രതിഷേധ ജ്വാലയും നടന്നു…

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp