പ്രസിഡന്റ് കെ എ മുകുന്ദന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു എം തോമസ് ക്യാമ്പെയിൻ ഉദ്ഘാടനം ചെയ്തു.രണ്ട് മാസത്തെ ക്യാമ്പെയിനിന്റെ ഭാഗമായി എല്ലാ അസോസിയേഷനുകളിലും ചർച്ച ക്ലാസ്സുകൾ ,പ്രചരണ പരിപാടികൾ ,സന്ദേശ യാത്രകൾ ,യോഗങ്ങൾ ,ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവയും പഞ്ചായത്ത് തലത്തിൽ ടു വീലർ റാലി ,എന്നിവയും നടത്തുന്നതിന് തീരുമാനിച്ചു.

മുളന്തുരുത്തി ജനമൈത്രി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സജുമോൻ ഇ .ടി ലഹരിവിരുദ്ധ സന്ദേശം നൽകി.ലഹരിവസ്തുക്കളുടെ ഉപയോഗം അത് ഉപയോഗിക്കുന്ന വ്യക്തിയോടൊപ്പം കുടുംബത്തെയും സമൂഹത്തെയും നശിപ്പിക്കുന്നു എന്നും, ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപ്പെട്ടാൽ വിവരം പോലീസിനെ അറിയിക്കണം എന്നും അദ്ദേഹം പറഞ്ഞു. സിവിൽ പോലീസ് ഓഫീസർ രജീഷ് ലഹരിക്കെതിരെ പോലിസ് നടത്തിവരുന്ന പ്രവർത്തനങ്ങളെക്കുറിച്ചും അതിൽ റസിഡന്റ്സ് അസോസിയേഷന് സഹായിക്കാവുന്ന കാര്യങ്ങളും വിശദീകരിച്ചു.
എഡ്രാക് ജില്ലാ കമ്മിറ്റിയംഗം പി ജനാർദ്ദനൻ പിള്ള, മേഖല സെക്രട്ടറി ടി ആർ ഗോവിന്ദൻ, ട്രഷറർ വേണു പാണാറ്റിൽ, വൈസ് പ്രസിഡന്റ് പ്രശാന്ത് പ്രഹ്ലാദ്, പി ഡി മുരളീധരൻ, രാജൻ കാലടി, ജോ. സെക്രട്ടറി സി ആർ റെജി, മുരുകദാസ്,വനിതാവേദി കൺവീനർ ശാന്തമ്മ പി ആർ എന്നിവർ സംസാരിച്ചു.
പഞ്ചായത്തിലെ വിവിധ റസിഡൻസ് അസോസിയേഷനുകളുടെ പ്രതിനിധികൾ ലഹരിവിരുദ്ധ ചർച്ചയിൽ സജീവമായി പങ്കെടുത്തു.
തുടർന്ന് പ്രതിനിധികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.
