കൊല്ലത്ത് തെരുവ് നായ കത്തിക്കരിഞ്ഞ നിലയിൽ; ചുട്ടുകൊന്നതെന്ന് സംശയം

കൊല്ലം പുള്ളിക്കടയിൽ തെരുവ് നായയെ കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തി. തെരുവ് നായയെ ചുട്ടുകൊന്നതാവാം എന്നാണ് സംശയം .സംഭവത്തിൽ പൊലീസും മൃഗസംരക്ഷണ വകുപ്പും അന്വേഷണം ആരംഭിച്ചു. അതേസമയം തെരുവുനായക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടതോടെഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടിരുന്നു. പൊതുജനങ്ങൾക്കിടയിൽ ബോധവത്കരണത്തിന് പൊലീസ് സംവിധാനങ്ങൾ വഴി സര്‍ക്കാര്‍ നടപടി എടുക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് ഡിജിപി സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തിരുന്നു.തെരുവുനായക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന തരത്തിൽ പൊതുജനങ്ങൾ നിയമം കയ്യിലെടുക്കരുതെന്നായിരുന്നു സര്‍ക്കുലറിലെ നിര്‍ദേശം. നായകളെ കൊല്ലുന്നതിനും വളര്‍ത്തുനായക്കളെ വഴിയിൽ ഉപേക്ഷിക്കുന്നതിനും എതിരെ വിപുലമായ ബോധവത്കരണം നല്‍കണണെന്നും ഡിജിപി നിര്‍ദേശിച്ചിരുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp