തെക്കൻ തായ്‌ലൻഡിലെ പൊലീസ് കോമ്പൗണ്ടിനുള്ളിൽ കാർ ബോംബ് പൊട്ടിത്തെറിച്ച് ഒരു മരണം. 30 ഓളം പേർക്ക് പരുക്കേറ്റു. കൊല്ലപ്പെട്ടത് ഒരു പൊലീസ് ഉദ്യോഗസ്ഥനാണെന്നും റിപ്പോർട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
‘ഒരു കാർ ബോംബായിരുന്നു പൊട്ടിത്തെറിച്ചത്. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്, പരുക്കേറ്റവരുടെ എണ്ണം വർദ്ധിച്ചേക്കാം..’ – നാരാതിവാട്ട് പ്രവിശ്യയിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ലെഫ്റ്റനന്റ് കേണൽ നിതി സുക്‌സൻ പറഞ്ഞു. പരുക്കേറ്റവരിൽ പൊലീസ് ഉദ്യോഗസ്ഥരും സാധാരണക്കാരും ഉണ്ടെന്ന് നാറാത്തിവാട്ട് രാജനഗരിന്ദ്ര ആശുപത്രി ഡയറക്ടർ പോൺപ്രസിത് ജന്ത്ര അറിയിച്ചു.