ന്യൂസിലൻഡിനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് 161 റൺസ് വിജയലക്ഷ്യം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കീവികൾ 19.4 ഓവറിൽ 160 റൺസിൽ ഓൾ ഔട്ടായി. മുഹമ്മദ് സിറാജിന്റെയും അർഷ്ദീപ് സിംഗിന്റെയും മിന്നും പ്രകടനമാണ് കീവികളെ പിടിച്ചു കെട്ടിയത്. ഇരുവരും നാല് വിക്കറ്റ് വീതം വീഴ്ത്തി. ന്യൂസിലൻഡിന് വേണ്ടി ഡെവൺ കോൺവേയും ഗ്ലെൻ ഫിലിപ്‌സും അർദ്ധ സെഞ്ച്വറി നേടി. നിലവിൽ പരമ്പരയിൽ 1-0ന് മുന്നിലാണ് ഇന്ത്യൻ ടീം. ഈ മത്സരം ജയിച്ചാൽ ടി20 പരമ്പര കൈപ്പിടിയിലൊതുക്കാനാവും.