നിയന്ത്രണം വിട്ട വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു, 5 പേർക്ക് പരിക്ക്. കാര്‍ പൂർണ്ണമായും തകർന്നു, ഉള്ളിലുണ്ടായിരുന്നത് 6 വിദ്യാർഥികൾ;

കൊച്ചി: മൂവാറ്റുപുഴ തൊടുപുഴ റോഡിൽ ഹോസ്റ്റൽ ജംഗ്ഷന് സമീപം വിദ്യാർഥികൾ സഞ്ചരിച്ച കാർ താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. എറണാകുളം പുത്തൻകുരിശ് സ്വദേശി ആയുഷ് ഗോപിയാണ് മരിച്ചത്. ആറംഗ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. മറ്റു അഞ്ച് പേർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

മൂന്ന് പേരെ ഗുരുതര പരിക്കുകളോടെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലും, സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ട് പേരെ വിദഗ്ദ ചികിത്സക്കായി കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലെക്ക് മാറ്റി. അമിത വേഗതയിലായിരുന്ന കാർ നിയന്ത്രണം വിട്ട് മറിഞ്ഞതാണെന്നാണ് പ്രാഥമിക നിഗമനം.

തൊടുപുഴ അൽ അസർ കോളേജിലെ രണ്ടാം വർഷ ഡിപ്ലോമ വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്. അപകടം നടന്ന ഉടനെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കാർ പൂർണ്ണമായും തകർന്നിരുന്നതിലാൽ വിദ്യാർഥികളെ പുറത്തെടുക്കാനായില്ല. മൂവാറ്റുപുഴ ഫയർഫോഴ്സ് എത്തി കാർ വെട്ടിപ്പെളിച്ച് ഇവരെ പുറത്തെടുത്തത്. തിരക്കേറിയ റോഡിൽ കാർ മറ്റ് വാഹനങ്ങളിൽ ഇടിക്കാതിരുന്നത് വലിയ അപകടം ഒഴിവാക്കി.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp