വൈക്കം ചെമ്മനകരിയില്‍ പ്രഭാത സവാരിക്കിറങ്ങിയ വീട്ടമയ്ക്ക് ടിപ്പറിടിച്ച് ദാരുണാന്ത്യം

വൈക്കം: വൈക്കത്ത് ഭർത്താവുമൊത്ത് പ്രഭാതസവാരിക്കിറങ്ങിയ വീട്ടമ്മയ്ക്ക് ടിപ്പർ ലോറി ഇടിച്ച് ദാരുണാന്ത്യം. കുലശേഖരമംഗലം കൊച്ചുപ്ലാം വീട്ടിൽ മത്തായിയുടെ ഭാര്യ – സ്യാമ്മ (55) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെ ടോൾ – ചെമ്മനാകരി റോഡിൽ തേവടി പാലത്തിന് സമീപമാണ് അപകടം. ഭർത്താവുമൊത്ത് രാവിലെ പ്രഭാതസവാരി കഴിഞ്ഞ് ടോൾ ജംഗ്ഷനിലുള്ള വീട്ടിലേക്ക് നടന്ന് വരുന്നതിനിടെയാണ് ദാരുണമായ സംഭവം. ടിപ്പർ ലോറി തട്ടി റോഡിൽ വീണ ഇവരുടെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു. ഭർത്താവ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഓടിയെത്തിയ നാട്ടുകാർ ഇവരെ ഉടൻ സമീപത്തെ ഇൻഡോ അമേരിക്കൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈക്കം പോലീസ് മേൽനടപടി സ്വീകരിച്ചു. മക്കൾ – അനൂപ്, അനീറ്റ.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp