ബീഹാറിലെ പട്നായിലാണ് മൊബൈൽ കമ്പനിയിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന ഒരു സംഘം 19 ലക്ഷം രൂപ വിലമതിക്കുന്ന മൊബൈൽ ടവർ മോഷ്ടിച്ചത്. ഗുജറാത്ത് ടെലി ലിങ്ക് പ്രൈവറ്റ് ലിമിറ്റഡ് (ജിടിപിഎൽ) കമ്പനിയുടെ ടവർ പട്‌നയിലെ ഗാർഡനിബാഗ് ഏരിയയിലെ യാർപൂർ രജപുത്താന കോളനിയിൽ സ്ഥിതി ചെയ്യുന്ന ലാലൻ സിങ് എന്നയാളുടെ വീടിന്റെ ടെറസില്‍ ആയിഉന്ന് സ്ഥിതി ചെയ്തിരുന്നത്. മൊബൈല് കമ്പനിയുടെ ഉദ്യോഗസ്ഥരെന്ന വ്യാജേന ഒരു സംഘം ആളുകള് വന്ന് കമ്പനിക്ക് വന് നഷ്ടം സംഭവിക്കുന്നുവെന്നും അതിനാലാണ് മൊബൈല് ടവര് നീക്കം ചെയ്യാന് പദ്ധതിയിട്ടതെന്നും പറഞ്ഞു.
തുടർന്ന് 25 പേർ മൂന്ന് ദിവസം രാപകലില്ലാതെ പണിയെടുത്ത് ഗ്യാസ് കട്ടർ യന്ത്രം ഉപയോഗിച്ച് മൊബൈൽ ടവർ കഷ്ണങ്ങളാക്കി. അവസാനം, കഷണങ്ങൾ ഒരു ട്രക്കിൽ കയറ്റി കൊണ്ടുപോകുകായായിരുന്നു
മോഷ്ടിക്കപ്പെട്ട മൊബൈൽ ടവറിന് 19 ലക്ഷം രൂപ വിലവരും, സംഭവം പുറത്തറിഞ്ഞതോടെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഏതാനും മാസങ്ങൾക്ക് മുമ്പ് സസാറാം ജില്ലയിൽ 500 ടൺ ഭാരമുള്ള 60 അടി നീളമുള്ള ഇരുമ്പ് പാലം ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന ആളുകൾ മോഷ്ടിച്ചതിന് സമാനമായ സംഭവത്തെ തുടർന്നാണ് ഈ സംഭവം..