ഡിഗ്രി കോഴ്‌സുകൾ അടുത്ത അധ്യയന വര്‍ഷം മുതൽ നാലുവർഷമാക്കി ഉന്നതവിദ്യാഭ്യാസ വകുപ്പ്.

വീഡിയോ കാണുവാനായി മുകളില്‍ ക്ലിക്ക് ചേയ്യുക

അടുത്ത അധ്യയനവര്‍ഷം മുതൽ സംസ്ഥാനത്ത്‌ നാല്‌ വര്‍ഷ ബിരുദ ഓണേഴ്സ്‌ കോഴ്‌സുകള്‍ ആരംഭിക്കുമെന്ന്‌ ഉന്നതവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു .ഗവേഷണത്തിന് മുൻതൂക്കം നൽകുന്നതാണ് കോഴ്സിന്റെ ഘടന. വിദ്യാര്‍ഥിയുടെ അഭിരുചിക്കനുസരിച്ച്‌ മറ്റ്‌ വിഷയങ്ങളും പഠിക്കാൻ നാല്‌ വര്‍ഷ ബിരുദകോഴ്‌സിലൂടെ അവസരമുണ്ടാകും.

രാജ്യത്തെ എല്ലാ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിലും അടുത്ത അധ്യയനവര്‍ഷം മുതല്‍ നാല്‌ വര്‍ഷ ബിരുദ കോഴ്സുകൾ ആരംഭിക്കുമെന്ന്‌ യു.ജി.സി ചെയര്‍മാന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ്‌ നാല്‌ വര്‍ഷ ഡിഗ്രി കോഴ്‌സുകൾ ആരംഭിക്കുന്നത്‌. 45 കേന്ദ്രസര്‍വകലാശാലകള്‍, കല്‍പിത സർവകലാശാലകൾ, സംസ്ഥാന സര്‍വകലാശാലകള്‍, സ്വകാര്യ സര്‍വകലാശാലകള്‍ എന്നിവർ ഇതിനോടകം താത്പര്യം അറിയിച്ചതായി ചെയർമാൻ എം. ജഗദേഷ്‌ കുമാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. കോഴ്സിന്റെ മാര്‍ഗരേഖയ്ക്ക്‌ യുജിസി അന്തിമരൂപം നൽകിയിട്ടുണ്ട് .ഡിഗ്രിമുതല്‍ തന്നെ വിദ്യാര്‍ഥികളില്‍ ഗവേഷണ ആഭിമുഖ്യം വളര്‍ത്തുകയാണ്‌ കോഴ്സിന്റെ ലക്ഷ്യം. കോഴ്‌സിന്റെ നാലാം വര്‍ഷം ഗവേഷണവും ഇന്റേണ്‍ഷിപ്പും ഒരു പ്രോജക്റ്റും ഉണ്ടായിരിക്കും. കോഴ്സ്‌ വിജയകരമായി പൂർത്തിയാക്കുന്നവർക് നേരിട്ടുള്ള phd പ്രേവേശം സാധ്യമാകും . മാത്രമല്ല, ഇവര്‍ക്ക്‌ പി.ജി രണ്ടാം വര്‍ഷത്തിലേക്ക്‌ ലാറ്ററല്‍ എന്‍ട്രിയും നൽകും.നാല്‌ വര്‍ഷ കോഴ്സുകള്‍ക്ക്‌ ഓണേഴ്സ്‌ ഡിഗ്രിയാണ്‌ നൽകുക. മൂന്ന്‌ വര്‍ഷത്തിന്‌ ശേഷം കോഴ്സ്‌ അവസാനിപ്പിക്കുന്നവര്‍ക്ക്‌ ഡിഗ്രി സര്‍ട്ടിഫിക്കറ്റും നല്‍കും

പരമ്പരാഗത വിഷയങ്ങളോടൊപ്പം പുതിയ പഠനശാഖകൾ കൂടി ഉള്‍പ്പെടുത്തിയാകും കോഴ്സുകള്‍ എന്നാണ്‌ സൂചന. അടുത്ത..വര്‍ഷത്തെ കോഴ്‌സുകള്‍ ആരംഭിക്കുമ്പോള്‍ നാല്‌ വര്‍ഷ ബിരുദകോഴ്സുകള്‍ക്കും പ്രവേശനം നേടാം. പ്രവേശനം മുതല്‍ സര്‍ട്ടിഫിക്കറ്റ്‌ വിതരണം വരെയുള്ള വിവിധ ഘട്ടങ്ങൾ ഏകീകരിക്കുന്നതിനായി സര്‍വകലാശാലകള്‍ക്കായി പൊതു അക്കാദമിക്‌ കലണ്ടർ പ്രസിദ്ധീകരിക്കുകയും ചെയ്യുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു .

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp