പൂത്തോട്ട എസ്എസ് കോളേജിൽ KSU പ്രവർത്തകയെ തട്ടിക്കൊണ്ടി പോയി?

നിയമ വിദ്യാർത്ഥികൾ നിയമം കയ്യിലെടുക്കുന്ന അത്യന്തം ഗൗരവമേറിയ വിഷയമാണ് ഇന്നലെ പൂത്തോട്ട എസ് എസ് കോളേജിൽ നടന്നത്.

പൂത്തോട്ട എസ്എസ് കോളേജിൽ യൂണിയൻ പിടിക്കാൻ SFI പ്രവർത്തകർ KSU പ്രവർത്തകയെ തട്ടിക്കൊണ്ടി പോയി എന്നതാണ് പരാതി.

പൂത്തോട്ട : ഇന്നലെ നടന്ന എൽഎൽബി വിദ്യാർഥികളുടെ യൂണിയൻ തിരഞ്ഞെടുപ്പിൽ പൂത്തോട്ട എസ് എസ് കോളേജിൽ എസ്എഫ്ഐക്ക് യൂണിയൻ പിടിക്കാൻ കെഎസ്‌യു പ്രവർത്തകയെ തട്ടിക്കൊണ്ടുപോയി എന്ന് പരാതി. എസ് എസ് കോളേജിൽ ഇരുവിഭാഗങ്ങളും 9- 9 സമനിലയിൽ എത്തിയപ്പോൾ യൂണിയൻ പിടിക്കുവാൻ കെഎസ്‌യു പ്രവർത്തകയെ തട്ടികൊണ്ട് പോവുകയായിരുന്നു എന്നാണ് വിവരം ലഭിക്കുന്നത്. നിയമ വിദ്യാർത്ഥികൾ നിയമം കയ്യിലെടുക്കുന്ന അത്യന്തം ഗൗരവമേറിയ വിഷയമാണ് ഇന്നലെ പൂത്തോട്ട എസ് എസ് കോളേജിൽ നടന്നത് . യൂണിയൻ പിടിക്കുന്നതിനു വേണ്ടി എസ്എഫ്ഐ പ്രവർത്തകർ സഹപ്രവർത്തകയെ കൊണ്ട് സുഖമില്ല ഹോസ്പിറ്റലിൽ പോകണമെന്ന കാരണം പറഞ്ഞു കെഎസ്‌യു പ്രവർത്തകയെ വിളിച്ചു വരുത്തി കാറിൽ കയറ്റി കൊണ്ടു പോയി മൂന്നു മണിക്കൂറുകളോളം കാറിൽ കറക്കിയ തിരഞ്ഞെടുപ്പ് സമയം കഴിഞ്ഞ ശേഷം മറ്റൊരു സ്ഥലത്ത് ഇറക്കിവിടുകയായിരുന്നു. സഹപ്രവർത്തക ഇടയ്ക്ക് വെച്ച് ഹോസ്പിറ്റൽ പോകേണ്ട തിരിച്ചു പോകാം എന്ന് കാറിൽ വെച്ച് പറയുകയും തിരിച്ചുവരുന്ന വഴിയിൽ കോളേജിൽ എത്താതെ അതിനുമുമ്പ് ഇറക്കിവിടുകയും ചെയ്തത് പിന്നീടാണ് കെഎസ്‌യു പ്രവർത്തകക്ക് കാര്യം മനസ്സിലായത്. കെഎസ്‌യു പ്രവർത്തക ക്ലാസ്സിൽ നിന്നും പ്രതിനിധിയായി വിജയിച്ച കെഎസ്‌യുവിന്റെ 9പേരിൽ ഒരു വിദ്യാർത്ഥിനിയാണ്. കൃത്യമായ ആസൂത്രിത പ്രവർത്തനമാണ് എസ്എഫ്ഐയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതെന്ന് കെഎസ്‌യു പ്രവർത്തകർ പറഞ്ഞു. കെഎസ്‌യു പ്രവർത്തകർ പോലീസിൽ പരാതി നൽകി. ഉദയംപേരൂർ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. വരുംദിവസങ്ങളിൽ എസ്എഫ്ഐ പ്രവർത്തകരുടെ അറസ്റ്റ് ഉണ്ടാകുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നും അറിവ് ലഭിക്കുന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp