അരവിന്ദ് കേജ്‌രിവാളിൻ്റെ റാലിക്കിടെ 20 ആം ആദ്മി പ്രവർത്തകരുടെ മൊബൈൽ ഫോണുകൾ മോഷണം പോയി.

ആം ആദ്മി പാർട്ടി ചെയർമാൻ അരവിന്ദ് കേജ്‌രിവാളിൻ്റെ റാലിക്കിടെ 20 പ്രവർത്തകരുടെ മൊബൈൽ ഫോണുകൾ മോഷണം പോയി. വടക്കൻ ഡൽഹിയിലെ മൽക ഗഞ്ജ് ഏരിയയിൽ ബുധനാഴ്ച നടന്ന റോഡ് ഷോയ്ക്കിടെയാണ് സംഭവം. ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടി ആയാണ് കേജ്‌രിവാൾ റോഡ് ഷോ നടത്തിയത്.

എംഎൽഎമാരായ അഖിലേഷ് ത്രിപാഠി, സോമനാഥ് ഭാരതി, നേതാവ് ഗുഡ്ഡി ദേവി എന്നിവരുടെയൊക്കെ ഫോണുകൾ മോഷണം പോയി. ഇവരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡിസംബർ നാലിനാണ് തെരഞ്ഞെടുപ്പ്. ഏഴിന് വോട്ടെടുപ്പ് നടക്കും

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp