കൊച്ചി: കോളജ് യൂനിയന്‍ ഭരണം പിടിക്കാന്‍ കെ.എസ്.യു പ്രവര്‍ത്തകയെ എസ്.എഫ്.ഐക്കാർ തട്ടിക്കൊണ്ടുപോയെന്ന് KSU ആരോപിച്ചു . എറണാകുളം പൂത്തോട്ട എസ്.എന്‍ ലോ കോളജ് യുനിയന്‍ തെരഞ്ഞെടുപ്പില്‍ കെ.എസ്.യു പ്രതിനിധിയായ മൂന്നാം സെമസ്റ്റർ വിദ്യാര്‍ഥിനി പ്രവീണയെ തട്ടിക്കൊണ്ടു പോയെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ആരോപിച്ചു.തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, സുഖമില്ലെന്നും ആശുപത്രിയില്‍ പോകണമെന്ന വ്യാജേന പ്രവീണയെ എസ്.എഫ്.ഐ പ്രവര്‍ത്തക കൂട്ടിക്കൊണ്ടുപോയി പുറത്ത് നിര്‍ത്തിയിരുന്ന കാറില്‍ എത്തിക്കുകയായിരുന്നു.ഈ വാഹനത്തില്‍ മൂന്ന് എസ്.എഫ്.ഐ പ്രവര്‍ത്തരുണ്ടായിരുന്നു. സമീപ പ്രദേശങ്ങളിലൂടെ ചുറ്റിത്തിരിഞ്ഞ് നടക്കാവ് ഉദയം പേരൂർ വിജനമായ സ്ഥലത്ത് പ്രവീണയെ ഇറക്കിവിട്ടു.സംഭവം നടക്കുമ്പോള്‍ എസ്.എഫ്.ഐ ജില്ല പ്രസിഡന്റ് കാമ്പസിലുണ്ടായിരുന്നു.
തെരഞ്ഞെടുപ്പ് നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. സംഭവത്തിന് പിന്നിൽ പ്രാദേശിക സി.പി.എം നേതൃത്വമാണ് എന്നും ആരോപണം ഉണ്ട് . തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നും തട്ടിക്കൊണ്ടുപോകാന്‍ കൂട്ടുനിന്ന വിദ്യാര്‍ഥിയൂള്‍പ്പെടെയുള്ള എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്നും കോളേജിന്റെ ഭാഗത്ത് നിന്നും ശക്തമായ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടാണ് ഇപ്പോൾ KSU പ്രവർത്തകരായ യൂണിറ്റ് പ്രസിഡണ്ട് ബേസിൽ വർഗീസ് പേരെക്കൂടിയിൽ, ഇന്ദ്രജിത് , PR ദീപക് . ജിം ജെ ജെയിംസ്. ജോസഫ് പി വർഗീസ് തുടങ്ങിയവർ കോളേജിന് മുന്നിൽ ഇപ്പോൾ നിരാഹാര സമരം നടത്തുന്നത് KPCC ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്ഗീസ് സമര പന്തല്‍ സന്ദര്‍ശിക്കുകയും പിന്തുണ അറി യിക്കുകയും ചെയ്തു അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതിരിക്കുവാനായി കൂടുതല്‍ പോലീസ് സംഘവും ഇവിടെ എത്തിചേര്‍ന്നിട്ടുണ്ട്
,