മതിയായ വിമാന സർവീസുകളില്ല; അമിത ടിക്കറ്റ് നിരക്കും; കണ്ണൂർ വിമാനത്താവളം ഫലപ്രദമായി ഉപയോഗിക്കാനാവാതെ പ്രവാസികൾ.

കാത്തിരുന്ന് ലഭിച്ച കണ്ണൂർ എയർപോർട്ട് ഫലപ്രദമായി ഉപയോഗിക്കാനാവാതെ പ്രവാസികൾ. വിമാനസർവീസുകളുടെ അപര്യാപ്തതയും അമിത ടിക്കററ് നിരക്കുമാണ് പ്രവാസികളെ കണ്ണൂർ എയർപോർട്ടിലൂടെയുളള യാത്രയിൽ നിന്ന് പിന്തിരിപ്പിക്കുന്നത്.

നിലവിൽ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഗൾഫ് മേഖലയിലേക്ക് മാത്രമാണ് അന്താരാഷ്ട്ര വിമാനസർവീസുകളുളളത് . എന്നാൽ ഈ സെക്ടറിലെ യാത്ര പ്രവാസികൾക്ക് കാര്യക്ഷമമായി ഉപയോഗിക്കാനാവുന്നില്ല എന്നതാണ് സത്യം. അമിത നിരക്കും സർവീസുകളുടെ അപര്യാപ്തതയുമാണ് പ്രവാസികളെ പിന്തിരിപ്പിക്കുന്നത് . കുടുംബമായി യാത്ര നടത്താൻ ആ?ഗ്രഹിക്കുന്ന പ്രവാസികളെ പലപ്പോഴും നിരക്ക് വർധനവ് മറ്റ് എയർപോർട്ടുകളിലേക്ക് മാററാൻ കാരണമാവാറുണ്ടെന്നതാണ് നിലവിലെ സാഹചര്യമെന്ന് ട്രാവൽ മേഖലയിലുളളവർ അഭിപ്രായപ്പെടുന്നു.

പ്രവർത്തനം തുടങ്ങി നാലു വർഷം പിന്നിടുമ്പോഴും വിമാനസർവീസുകൾ കാര്യമായി വർധിച്ചിട്ടില്ല. പുതിയ കമ്പനികളും സർവീസിനെത്തുന്ന സാഹചര്യവും ഉണ്ടായിട്ടില്ല . കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അടിയന്തര ഇടപെടൽ വിഷയത്തിൽ ഉണ്ടാവണമെന്ന് കാലങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെ ഒരു നീക്കവും .

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp