പ്രമുഖ ദാർശനികനും എഴുത്തുകാരനും ഈശോ സംഭാംഗവുമായ ഫാദർ എ.അടപ്പൂർ അന്തരിച്ചു.

പ്രമുഖ ദാർശനികനും എഴുത്തുകാരനും ഈശോ സംഭാംഗവുമായ ഫാദർ എ.അടപ്പൂർ അന്തരിച്ചു. 98 വയസ്സായിരുന്നു. കോഴിക്കോട് ക്രൈസ്റ്റ് ഹാളിൽ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അന്ത്യം.ആദ്ധ്യാത്മിക മേഖലക്കൊപ്പം സാംസ്‌കാരിക -വൈജ്ഞാനിക രംഗത്തും അദ്ദേഹം നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്. മദർ തെരേസയുടെ ദർശനങ്ങൾ മലയാളികൾക്കിടയിലേക്ക് പകർത്താൻ നടത്തിയ ശ്രമങ്ങൾ ഏറെ ശ്രദ്ദേയമാണ്.

നിരവധി ആദ്ധ്യാത്മിക ലേഖനങ്ങളും പുസ്തകവും ഫാദർ എ.അടപ്പൂർ എഴുതിയിട്ടുണ്ട്.ആരക്കുഴയാണ് സ്വദേശം. അവരാച്ചൻ എന്ന ഫാദർ അടപ്പൂർ അമേരിക്കയിൽ നിന്നും ഫ്രാൻസിൽ നിന്നും ഉന്നത വിദ്യാഭ്യാസം നേടി.1944 ലാണ് ഈശോ സഭയിൽ അദ്ദേഹം ചേർന്നത്. ഫ്രഞ്ച് സർക്കാറിൻറെ സ്‌കോളർഷിപ്പോടെയായിരുന്നു ഫ്രാൻസിലെ ഗവേഷണം.

1959 മാർച്ച് 19 നാണ് ഫാദർ എബ്രഹാം അടപ്പൂരായി പൗരോഹിത്യാഭിഷേകം സ്വീകരിച്ചു.സാമൂഹിക വിഷയങ്ങളിൽ നിരന്തം ഇടപെട്ട അദ്ദേഹം ഏവർക്കും പ്രിയപ്പെട്ടവനായിരുന്നു. ഭൗതിക ശരീരം കോഴിക്കോട് ക്രൈസ്റ്റ്ഹാളിൽ പൊതുദർശനത്തിനായി വെച്ചിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെ പത്തരക്ക് ക്രൈസ്റ്റ്ഹാളിന് സമീപത്തെ ക്രിസ്തുരാജ ദേവാലയ സെമിത്തേരിയിലാണ് സംസ്‌കാരം.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp