ശ്രീനാഥ് ഭാസി നായകനാകുന്ന മലയാള ചിത്രമാണ് ചട്ടമ്പി . ആർട്ട് ബീറ്റ് സ്റ്റുഡിയോയുടെ ബാനറിൽ ആസിഫ് യോഗി നിർമ്മിച്ച് അഭിലാഷ് എസ് അഭിലാഷ് എസ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ 23നാണ് തീയറ്ററുകളിലേക്ക് എത്തുന്നത്.
ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങിയിരുന്നു. ശ്രീനാഥ് ഭാസി അവതരിപ്പിക്കുന്ന കറിയ എന്ന കഥാപാത്രത്തെ ചുറ്റിപറ്റിയുള്ള ആകാംക്ഷ ജനിപ്പിക്കുന്ന ഉള്ളടക്കമാണ് ട്രെയ്‌ലർ വിഡിയോയിൽ. ബോളിവുഡ് നടനും സംവിധായകനുമായ അനുരാഗ് കശ്യപാണ് പുറത്തുവിട്ടത്. 1990കളിലെ ഒരു ചട്ടമ്പിയുടെ കഥ പറയുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസിയെകൂടാതെ ചെമ്പൻ വിനോദ് ജോസ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി, ആസിഫ് യോഗി തുടങ്ങിയവർ അഭിനയിക്കുന്നു. ഡോൺ പാലത്തറയുടെ കഥയ്ക്ക് തിരക്കഥ ഒരുക്കിയത് ചിത്രത്തിൻ്റെ സിനിമാട്ടോഗ്രാഫർ കൂടിയായ അലക്‌സ് ജോസഫ് ആണ്.
സിറാജ്, സന്ദീപ്, ഷനിൽ, ജെസ്ന ആഷിം എന്നിവർ സഹ നിർമ്മാതാക്കൾ ആയ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സിറാജ് ആണ്. സെബിൻ തോമസ് കലാ സംവിധാനവും ശേഖർ മേനോൻ സംഗീതവും നിർവഹിച്ചിരുന്നു. ജോയൽ കവിയാണ് എഡിറ്റർ. പ്രൊഡക്ഷൻ കോണ്ട്രോളർ ജിനു, പിആർഒ ആതിര. കണ്ടന്റ് ഫാക്ടറിയാണ് പിആർ സ്ട്രാറ്റജി ആൻഡ് മാർക്കറ്റിങ്. മാജിക് ഫ്രെയിംസ് ആണ് വിതരണം.