കാഞ്ഞിരമറ്റം ഗാമ ജംഗ്‌ഷനിൽ ആംബുലൻസ് ഗുഡ്‌സ് വണ്ടിയിൽ ഇടിച്ചു അപകടം

കാഞ്ഞിരമറ്റം ഗാമ ജംഗ്ഷനിൽ സിൽവർ ലൈൻ ഏജൻസീസ് നു സമീപത്തായി ശനിയാഴ്ച വൈകിട്ട് 4 മണിയോടെ ആയിരുന്നു അപകടം. കോട്ടയം മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി പോകുകയായിരുന്ന ആംബുലൻസ് ആണ് അപകടത്തിൽ പെട്ടത്. റോഡിലെ കയറ്റം കയറി വന്ന ആംബുലൻസ് മുന്നിൽ പോയ ഗുഡ്സ് വണ്ടിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. അപകടത്തിൽ പെട്ട ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയെ മറ്റൊരു ആംബുലൻസ് എത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടത്തെ തുടർന്ന് അൽപസമയം ഗതാഗത തടസവും അനുഭവപ്പെട്ടു

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp