ടില്‍റ്റിംഗ്‌ ട്രെയിനുകൾ അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ.

വീഡിയോ കാണുവാനായി മുകളില്‍ ക്ലിക്ക് ചെയ്യുക

2025ഓടെ രാജ്യത്ത്‌ ടില്‍റ്റിംഗ്‌ ട്രെയിനുകൾ അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. വരും വര്‍ഷങ്ങളില്‍ നിര്‍മ്മിക്കുന്ന നൂറോളം വന്ദേഭാരത്‌ ട്രെയിനുകളിലാണ്‌ ഈ സാങ്കേതികവിദ്യഉപയോഗിക്കുക. അടുത്തരണ്ടോ
മുന്നോ വര്‍ഷത്തിനുള്ളില്‍ 100 വന്ദേ ഭാരത്‌ ട്രെയിനുകളിൽ ഈ സാങ്കേതികവിദ്യ ലഭ്യമാക്കു .സാധാരണയായി, ഒരു വളഞ്ഞ റെയില്‍വേ ട്രാക്കിലൂടെ ട്രെയിൻ തിരിയുമ്പോൾ ട്രെയിനിനുള്ളിലെ വശത്തേക്ക്‌ ചരിയുകയും നിൽക്കുന്ന യാത്രക്കാര്‍ക്ക്‌ അവരുടെ ബാലന്‍സ്‌ നഷ്ടപ്പെടുകയും ചെയ്യും.

എന്നാല്‍, ടിൽറ്റിംഗ്‌ ട്രെയിനുകളിൽ ഈ സാഹചര്യമുണ്ടാകില്ല. ഒരു മോഷന്‍ കൺട്രോൾ സാങ്കേതികവിദയയാണ്‌ ടില്‍റ്റിംഗ്‌ ട്രെയിനുകളില്‍ ഉപയോഗിക്കുന്നത്‌. അത്‌ ടെയിനിനുള്ളിലെ യാത്രക്കാരുടെ ചലനം നിയന്ത്രിക്കാന്‍ സഹായിക്കും. ഇന്ത്യയില്‍, സാധാരണ ബ്രോഡ്‌:ഗേജ്‌ ട്രാക്കുകളില്‍ ഉയര്‍ന്ന വേഗതയില്‍ ഓടാന്‍ അനുവദിക്കുന്ന ഒരു സംവിധാനം ടിൽറ്റിംഗ്‌ ട്രെയിനുകള്‍ക്ക്‌ ഉണ്ടായിരിക്കും.2017ല്‍ ഇന്ത്യയില്‍ ടിൽറ്റിംഗ്‌ ട്രെയിനുകളിൽ വികസിപ്പിക്കുന്നതിനായി റെയിൽവേ മന്ത്രാലയം സിറ്റ്‌സര്‍ലന്‍ഡുമായി കരാറില്‍ ഒപ്പുവെച്ചിരുന്നു. പ്രധാനമന്തി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ സ്വിസ്‌ കോണ്‍ഫെഡറേഷന്റെ പരിസ്ഥിതി, ഗതാഗത കമ്മ്യൂണിക്കേഷന്‍സ്‌ ഫെഡറൽ ഡിപ്പാര്‍ട്ട്‌മ്റുമായിരണ്ട്‌ധാരണാപത്രങ്ങളിലാണ്‌ ഒപ്പുവെച്ചത്‌.

2016ല്‍ അന്നത്തെ റെയിൽവേ മന്ത്രി സുരേഷ്‌ പ്രഭുവും സ്വിസ്‌ അംബാസഡറും തമ്മിൽ ചര്‍ച്ച ചെയ്ത മറ്റൊരുഉഭയകക്ഷി സഹകരണത്തിന്റെ തുടര്‍നടപടിയായിരുന്നു ആദ്യ കരാര്‍. ട്രാക്ഷന്‍ റോളിംഗ്‌ സ്റ്റോക്ക്‌, ഇലക്രിക്‌ മള്‍ട്ടിപ്പിള്‍ യൂണിറ്റ്‌, ട്രെയിന്‍ സെറ്റുകള്‍, ട്രാക്ഷന്‍ പ്രൊപ്പല്‍ഷന്‍ എക്യുപ്മെന്റ്‌ ഫൈറ്റ്‌, ടിൽറ്റിംഗ്‌ ട്രെയിനുകൾ
എന്നീ മേഖലകളിലെ സഹകരണമാണ്‌ ധാരണാപത്രത്തിലുണ്ടായിരുന്നത്‌.

ഇറ്റലി, പോര്‍ച്ചുഗല്‍, സ്ലോവേനിയ, ഫിന്‍ലാന്‍ഡ്‌, റഷ്യ ചെക്ക്‌ റിപ്പബ്ലിക്‌, യുകെ, സിറ്്‌സര്‍ലന്‍ഡ്‌, ചൈന,ഭര്‍മ്മനി, റൊമാനിയ തുടങ്ങിയ രാജ്യങ്ങളില്‍ ഇതിനകം തന്നെ ടിൽറ്റിംഗ്‌ ട്രെയിനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌.പെന്‍ഡോലിനോ എന്നാണ്‌ ഇറ്റലിയിലെ ടിൽറ്റിംഗ്‌ ട്രെയിനുകൾ അറിയപ്പെടുന്നത്‌. ഇറ്റാലിയന്‍ ഭാഷയിൽ പെന്‍ഡുലം എന്നര്‍ത്ഥം വരുന്ന ട്രെയിനുകള്‍ നിര്‍മ്മിച്ചത്‌ അൽസ്റ്റോം ഫെറോവിയാരിയയാണ്‌. മണിക്കുറിൽ 250 കിലോമീറ്റര്‍ വേഗതയിലാണ്‌ ഈ ട്രെയിനുകള്‍ സഞ്ചരിക്കുന്നത്‌. ഇത്തരം ട്രെയിനുകളില്‍ ടില്‍ട്രോണിക്‌സ്‌ സാങ്കേതികവിദ്യയും ഹൈഡ്രോളിക്‌ ടിൽറ്റിംഗ്‌ ബോഗികളുമാണ്‌ ഉപയോഗിക്കുന്നത്‌. 2002 ന്റെ തുടക്കത്തില്‍ ബൊംബാര്‍ഡിയര്‍ ക്ലാസ്‌ 221 സൂപ്പര്‍ വോയേജര്‍ ഡീസൽ ട്രെയിനുകളും ക്ലാസ്‌ 390 പെന്‍ഡോലിനോ ട്രെയിനുകളും യുകെയില്‍ അവതരിപ്പിച്ചിരുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp