ഗുജറാത്തിൽ കോൺഗ്രസിന് ആപ്പായി എഎപി

ഗുജറാത്തിൽ കോൺഗ്രസ് വോട്ടുകളിൽ വിള്ളൽ വീഴ്ത്തി എഎപി. 41 ശതമാനം വോട്ടാണ് 2017 ൽ കോൺഗ്രസ് നേടിയത്. എന്നാൽ 30 ശതമാനം വോട്ടാണ് ഇത്തവണ കോൺഗ്രസിന് നേടാനായത്. എഎപിക്ക് ഗുജറാത്തില്‍ ഇതുവരെ 11.9 ശതമാനം വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്.

ഗുജറാത്തില്‍ ഏഴാം തവണയും ബിജെപി എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. പ്രതിപക്ഷത്തേക്ക് ആരെത്തുമെന്ന ചോദ്യമാണ് ഇപ്പോള്‍ പ്രധാനമായി ഉയരുന്നത്. 158 സീറ്റുകളില്‍ ബിജെപിയും 16 സീറ്റുകളില്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടി 6 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. രാജ്യത്തെ ശക്തമായ ഒരു പ്രതിപക്ഷ പാര്‍ട്ടിയിലേക്കുള്ള ആം ആദ്മി പാര്‍ട്ടിയുടെ ഉയര്‍ച്ച കൂടിയാണ് ആം ആദ്മി പാര്‍ട്ടിയിലൂടെ രാജ്യം കാണുന്നത്.

ആറ് ശതമാനത്തിലധം വോട്ടുകള്‍ ഉറപ്പിക്കാനോ രണ്ടിലധികം മണ്ഡലങ്ങളില്‍ ജയിക്കാനോ കഴിഞ്ഞാല്‍ ഒരു ദേശീയ പാര്‍ട്ടിയെന്ന നിലയിലേക്ക് ആം ആദ്മി പാര്‍ട്ടിക്ക് ഉയരാം. നാല് സംസ്ഥാനങ്ങളില്‍ ഒരു പ്രാദേശിക പാര്‍ട്ടിയായി വളരാന്‍ കഴിയുന്ന പാര്‍ട്ടികളെ ദേശീയ പാര്‍ട്ടിയായി കണക്കാക്കും. നാല് സംസ്ഥാനങ്ങളില്‍ ആറ് ശതമാനം വോട്ടുവിഹിതമുള്ള പാര്‍ട്ടികളെയാണ് ദേശീയ പാര്‍ട്ടിയായി കണക്കാക്കുക. സൂരത്ത്, രാജ്‌കോട്ട് മുതലായ സുപ്രധാന സീറ്റുകളില്‍ ഉള്‍പ്പെടെ വലിയ പ്രചരണമാണ് ആം ആദ്മി പാര്‍ട്ടി നടത്തിയത്. അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെ പ്രചാരണത്തില്‍ സജീവമായിരുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp