കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ കോട്ടയം ജില്ല സമ്മേളനവും കുടുംബ സംഗമവും ശനിയാഴ്ച കടുത്തുരുത്തി, കടപ്പൂരാന്‍ ആഡിറ്റോറിയത്തില്‍ വച്ച് നടന്നു. ബഹുമാനപ്പെട്ട കേരള സഹകരണ വകുപ്പ് മന്ത്രി ശ്രീ വി.എന്‍ . വാസവന്‍ സമ്മേളനം ഉത്ഘാടനം ചെയ്തു
പ്രാദേശിക തലത്തില്‍ ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ ഉന്നമനത്തിനായി നടപടികള്‍ സര്ക്കാര്‍ തലത്തില്‍ ഉന്നയിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി
ചടങ്ങില്‍ സംസ്ഥന്‍ ജനറല്‍ സെക്രട്ടറി കെആര്‍ മധു കടുത്തുരുത്തി അധ്യക്ഷത വഹിച്ചു. തോമസ് ചാഴിക്കടന്‍ MP. MLA മാരായ സികെ ആശ, മോന്‍സ് ജോസഫ്
ബ്ളോക്ക് പഞ്ചായത്ത് പ്രസിഡെന്‍റ് PV സുനില്‍, ബിജെപി ജില്ല പ്രസിഡെന്‍റ് ലിജിത്ത് ലാല്‍
പഞ്ചായത്ത് പ്രസിഡെന്‍റ്മാരായ PK വാസുദേവന്‍ നായര്‍, ജോണി തോട്ടുങ്കല്‍, ജീന്‍സി എലിസബത്ത് , ജോബി മുണ്ടയ്ക്കല്‍ സ്റ്റീഫന്‍ താറാവേലില്‍, അസ്സോസിയേഷന്‍ സംസ്ഥാന പ്രസിഡെന്‍റ് ജീ ശങ്കര്‍ ജില്ല സെക്രട്ടറി ബിജു ഇട്ടിത്തറ തുടങ്ങിയവര്‍ സംസാരിച്ചു,
ചടങ്ങില്‍ അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്‍റെ ബ്രോഷര്‍ പ്രകാശനവും മാധ്യമ പ്രവര്‍ത്തകര്‍ക്കും സമൂഹത്തില്‍ വിവിധ മേഖലകളില്‍ സേവനമനുഷ്ടിച്ചവര്‍ക്കുമുള്ള പുരസ്കാര വിതരണവും നടത്തി