പ്രണയപ്പകയിൽ കൊലപാതകം; പേരൂർക്കടയിൽ സ്ത്രീയെ നടുറോഡിൽ വെട്ടിക്കൊന്നു

തിരുവനന്തപുരം വഴയിലയിൽ നടുറോഡിൽ യുവതിയെ വെട്ടിക്കൊന്നു. തിരുവനന്തപുരം നന്ദിയോട് സ്വദേശിനി സിന്ധു (50) ആണ് മരിച്ചത്. പങ്കാളി വഴയില സ്വദേശിയായ രാകേഷിനെ (46) പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നു രാവിലെ 9.30നാണ് സംഭവം. റോഡിലൂടെ നടക്കുകയായിരുന്ന സിന്ധുവിനെ, രാകേഷ് കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വെട്ടികൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സിന്ധുവിനെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പത്തനംതിട്ട സ്വദേശിയായ രാജേഷും സിന്ധുവും വഴയിലയില്‍ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. നേരത്തെ വിവാഹിതനായ രാജേഷ് സിന്ധുവുമായി അടുപ്പത്തിലായതോടെ പത്തനംതിട്ടയില്‍നിന്ന് തിരുവനന്തപുരത്ത് എത്തി ഒരുമിച്ച് താമസിക്കുകയായിരുന്നു. അടുത്തിടെ ഇരുവരും തമ്മില്‍ പിണങ്ങി. തന്റെ പണവും സ്വത്തുമെല്ലാം സിന്ധു തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നായിരുന്നു രാജേഷിന്റെ ആരോപണം. തുടര്‍ന്ന് ഇയാള്‍ സമീപത്തെ മറ്റൊരു വീട്ടില്‍ തനിച്ച് താമസം തുടങ്ങി. ഈ തര്‍ക്കങ്ങളുടെ തുടര്‍ച്ചയായാണ് കൊലപാതകം എന്നാണ് അറിയുന്നത്. പ്രതിയെ പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ ചോദ്യംചെയ്തുവരികയാണ്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp