തിരുവല്ല മല്ലപ്പള്ളി അമ്പിപ്പടിയില് രാവിലെ 8 അരയോടെ ആയിരുന്നു സംഭവം. മല്ലപ്പള്ളിയില്‍ നിന്നും റാണിയിലേക്ക് പോയ സ്വകാര്യ ബസ്സാണ് നിയന്ത്രണം വിട്ടു മറിഞ്ഞത്. അപകടത്തില്‍ 8 പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്ത് തന്നെയുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്കുകള്‍ ഗുരുതരമല്ല എന്നുള്ളതാണ് അറിയാന്‍ കഴിയുന്നത്.
ഡ്രൈവര്കെകെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ബസ്സിന്റെ നിയന്ത്രണം വിട്ടതും കുഴിയിലേക്ക് മറിയാനിടയായതും എന്നാണ് പോലീസ് പറയുന്നതു. പരിക്കേറ്റ യാത്രക്കാരെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം വീട്ടിലേക്ക് വിടുമെന്നും അറിയിച്ചു.