ജമ്മുകാശ്മീർ വീഷയം അന്താരാഷ്ട്ര വേദികളിൽ ഉന്നയിക്കുന്ന പാക്കിസ്താന്റെ അനുചിതമായ ശ്രമം ഭീകരതയെ സഹായിക്കാനാണെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ . ബിൻ ലാദനെ അടക്കം സഹായിച്ച പാകിസ്താൻ ഭീകരതയുടെ ആവാസ കേന്ദ്രമായെന്നും വിദേശകാര്യമന്ത്രി കുറ്റപ്പെടുത്തി.
ലഭ്യമായതിൽ എറ്റവും മികച്ച വാക്കുകൾ ഉപയോഗിച്ചായിരുന്നു പാക്കിസ്ഥാനുള്ള ഇന്ത്യയുടെ മറുപടി. ഭികരർക്ക് വളരാനും പന്തലിയ്ക്കാനും തണലായ രാജ്യം ലോകത്തിന്റെ സമാധാനത്തിന് വെല്ലുവിളിയാണ്. യു.എൻ. പൊതുസഭയിൽ അംഗരാജ്യങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു വിദേശകാര്യമന്ത്രി. ജമ്മുകാശ്മീർ ഇന്ത്യയുടെ അവിഭാജ്യമായ ഘടകമാണ്. ജമ്മുകാശ്മീർ വ്ഷയം അന്താരാഷ്ട്ര വേദികളിൽ പാക്കിസ്ഥാൻ ഉന്നയിക്കുക വഴി ഭീകരതയെ സഹായിക്കുകയാണ് ലക്ഷ്യം.
ഇതിനിടെ യു.എൻ. രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വ നിൻങ്ങളെ പിന്തുണച്ച് ഫ്രാൻസും , യു.എ.ഇ യും രംഗത്തെത്തി. ഇന്ത്യയുടെ യു.എന്നിലെ സ്ഥിരാംഗത്വം അനിവാര്യതയാണെന്ന് ഫ്രാൻസ് പ്രതികരിച്ചു.