ഇടുക്കി വെള്ളാരംകുന്നിൽ പത്ത് വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു

ഇടുക്കി വെള്ളാരംകുന്നിൽ പത്ത് വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു. കൊച്ചുതോവാള പാറയ്ക്കൽ ജയ്മോന്റെ മകൻ അഭിനവാണ് മരിച്ചത്. ബന്ധുവീട്ടിൽ വെച്ചാണ് കുട്ടിക്ക് ഷോക്ക് ഏൽക്കുന്നത്.

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടക്കുന്നത്. അഭിനവിന്റെ അമ്മയുടെ വീട്ടിൽ വെച്ചാണ് അപകടമുണ്ടായത്.

സർവീസ് വയറുകൾ ഇവിടെ അലക്ഷ്യമായി ഇട്ടിരിക്കുകയായിരുന്നു. ഇതിൽ നിന്ന് ഷോക്കേറ്റതാകാം മരണ കാരണമെന്നാണ് പ്രാഥമിക നി​ഗമനം. വീട്ടിൽ നിന്ന് ബഹളം കേട്ട് തൊട്ടടുത്തുള്ള രണ്ട് പേർ ഓടിയെത്തിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp