എയിംസ് ആശുപത്രി ഇനി പുകയില രഹിത മേഖല; ലംഘിക്കുന്നവര്‍ക്ക് 200രൂപ പിഴ.

ഡല്‍ഹി: ഡല്‍ഹിയിലെ എയിംസ് ആശുപത്രി ഇനിമുതല്‍ പുകയില രഹിത മേഖല. ആശുപത്രി വളപ്പില്‍ ഡോക്ടര്‍മാര്‍, കരാര്‍ ജീവനക്കാര്‍ എന്നിവര്‍ പുക വലിക്കുകയോ പുകയില ഉത്പന്നങ്ങള്‍ ചവയ്ക്കുകയോ ചെയ്താല്‍ അവര്‍ക്കെതിരെ നടപടി കൈക്കൊള്ളുമെന്ന് എയിംസ് ഡയറക്ടര്‍ അറിയിച്ചു

ഏതെങ്കിലും കരാര്‍ ജീവനക്കാരനോ സെക്യൂരിറ്റി ജീവനക്കാരോ ആശുപത്രി വളപ്പില്‍ സിഗരറ്റോ ബീഡിയോ വലിക്കുകയോ പുകയില ഉല്‍പ്പന്നം ചവയ്ക്കുകയോ ചെയ്യുന്നതായി കണ്ടെത്തിയാല്‍, അദ്ദേഹത്തെ സര്‍വീസില്‍ നിന്നും പിരിച്ചുവിടും. എല്ലാ വകുപ്പുമേധാവികളോടും തങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരോട് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ആശുപത്രി വളപ്പില്‍ രോഗികള്‍, പരിചാരകര്‍, സന്ദര്‍ശകര്‍, ജീവനക്കാര്‍ തുടങ്ങിയവരെ ഒരു തരത്തിലും പുകയില ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പുകയിലയുടെ ഉപയോഗം മരണത്തിന്റെ പ്രധാന കാരണങ്ങളിലേക്കും ക്യാന്‍സര്‍, കാര്‍ഡിയോവാസ്‌കുലര്‍ രോഗങ്ങള്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി സാംക്രമികേതര രോഗങ്ങള്‍ക്ക് പ്രധാനകാരണമാകുന്ന പശ്ചാത്തലത്തിലാണ് നടപടി.

ലംഘിക്കുന്നവരില്‍ നിന്നും പിഴായി 200 രൂപ ഈടാക്കും. പൊതുജന താത്പര്യാര്‍ഥം, ആശുപത്രി കെട്ടിടങ്ങളും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡല്‍ഹിയിലെ എയിംസ് ആശുപത്രി പരിസരം പുകയില രഹിത മേഖലയായി പ്രഖ്യാപിച്ചത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp