ബ്രിട്ടനിലെ കെറ്ററിംങ്ങിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്സും കുട്ടികളും വൈക്കം സ്വദേശികൾ. വൈക്കം സ്വദേശിനി അഞ്ജുവും(40) മക്കളായ ആറുവയസുകാരി ജാൻവിയും നാലു വയസുള്ള ജീവയുമാണ് കൊല്ലപ്പെട്ടത്. ഭർത്താവ് കണ്ണൂർ പടിയൂർ കൊമ്പൻപാറ സ്വദേശി സാജുവിനെ(52) കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരു വർഷം മുൻപാണ് കുടുംബം യുകെയിൽ എത്തിയത്. പ്രശ്നങ്ങൾ ഉള്ളതായി മകൾ പറഞ്ഞിരുന്നില്ലെന്ന് അഞ്ജുവിന്റെ പിതാവ് അശോകൻ പറഞ്ഞു. സാജു ചെറിയകാര്യങ്ങൾക്ക് ദേഷ്യപ്പെട്ടിരുന്നുവെന്ന് അശോകൻ. 2022 ജൂണിൽ മക്കളേയും കൊണ്ടുപോയി.