ചാലക്കപ്പാറയില്‍ വാന്‍ നിയന്ത്രണം വിട്ടു താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

വീഡിയോ കാണുവാനായി മുകളില്‍ ക്ലിക്ക് ചെയ്യുക

അരയങ്കാവിൽ നിന്നും കാഞ്ഞിരമറ്റം ഭാഗത്തേക്ക് പോകുകയായിരുന്ന മിനി വാൻ എതിരെ വന്ന ബൈക്ക് കാരനെ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടയിലാണ് വൈദ്യുത തൂണിലിടിച്ചു താഴ്ചയിലേക്ക് മറിഞ്ഞത്

അരയൻകാവിനും ചാലക്കപ്പറക്കും ഇടയ്ക്കു കളിക്കളം ഗ്രൗണ്ടിന് സമീപത്തെ വളവിൽ ഇന്ന് രാവിലെ 8 .45 നു ആയിരുന്നു അപകടം . എതിരെ ഓവർ ടേക്ക് ചെയ്തു വന്ന ഇരുചക്ര വാഹനത്തെ ഇടിക്കാതിരിക്കാൻ മിനിവാന്‍ വെട്ടിച്ചപ്പോൾ സമീപത്തെ പോസ്റ്റിൽ ഇടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു . അപകടം വരുത്തിയ ഇരുചക്ര വാഹനം നിറുത്താതെ പോയി .ഡ്രൈവർ മാത്രമായിരുന്നു വണ്ടിയിൽ ഉണ്ടായിരുന്നത് .ഓടിക്കൂടിയ നാട്ടുകാരുടെ സാഹായത്തോടെ വാൻ നിവർത്തി ഡ്രൈവറെ രക്ഷിക്കുകയ്യായിരുന്നു .ഡ്രൈവർക് നിസാര പരിക്ക് മാത്രമാണ് ഉള്ളത്.

അപകടത്തിൽ തകർന്ന വൈദ്യുത പോസ്റ്റ് റോഡിലേക്ക് മറിഞ്ഞുവീഴാതിരുന്നതിനാൽ വൻ ദുരന്തമാണ്‌ ഒഴിവായത് .അധികൃതൽ സ്ഥലത്തെത്തി വൈദുത പോസ്റ്റ് മാറ്റിസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിച്ചു.

അരയങ്കാവിനും ചാലക്കപ്പാറയ്ക്കും ഇടയിലുള കൊടും വളവ് പലപ്പോഴും നിരവധി അപകടങ്ങള്‍ക്ക് വേദിയാവാറുണ്ട്. വളവുകളിലെ അമിത വേഗവും അലക്ഷ്യമായ ഓവര്‍ ടേക്കിംങും അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്. സൂചനാ ബോര്‍ഡുകള്‍ ഉണ്ടെങ്കില്‍ അതൊന്നും വാഹനം ഓടിക്കുന്നവര്‍ ശ്രദ്ധിക്കുന്നില്ല എന്നു നാട്ടുകാര്‍ അഭിപ്രായപ്പെടുന്നു

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp