അമ്പലപ്പുഴ പുറക്കാട് പടിഞ്ഞാറ് മത്സ്യബന്ധനത്തിനിടെ കടലിൽ കുഴഞ്ഞുവീണ് മത്സ്യത്തൊഴിലാളി മരിച്ചു. പുന്നപ്ര വടക്കു പഞ്ചായത്ത് പതിനാറാം വാർഡിൽ കായൽ തീരത്ത് വീട്ടിൽ ശിശുപാലൻ ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 9ന് പരാശക്തിയെന്ന വള്ളത്തിൽ കുഴഞ്ഞു വീണപ്പോൾ വള്ളത്തിൻ്റെ പടിയിൽ തലയിടിച്ചായിരുന്നു അപകടം ഉണ്ടായത്.