കാഞ്ഞിരമറ്റത്ത് വ്യാപാരിയെ കബളിപ്പിച്ചു പണം തട്ടിയ യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

വ്യാപാരികളെ കബളിപ്പിച്ചു കടയിൽ നിന്നും സാധങ്ങളും പൈസയും തട്ടിക്കാൻ നോക്കിയ യുവാവിനെ നാട്ടുകാർ പിടിച്ചു പോലീസിൽ ഏൽപ്പിച്ചു. കഞ്ഞിരമറ്റത്ത് പ്രവർത്തിക്കുന്ന കടയിൽ നിന്നും വാട്ടർ ടാങ്കും പ്ലബിങ് സാമഗ്രികളും വാങ്ങിയ ശേഷം സാധനങ്ങൾ കൊണ്ടുപോകാൻ വണ്ടി വിളിക്കുകയും വണ്ടിക്കാരനെ കൊണ്ടു കടയിൽ നിന്നും അത്യാവശ്യ ആവശ്യത്തിന് ആണെന്നും പറഞ്ഞു പണവും വാങ്ങിപ്പിച്ചിരുന്നു. സാധനങ്ങൾ സ്ഥലത്ത് ഇറക്കുമ്പോൾ മുഴുവൻ തുകയും നൽകാം എന്നു പറഞ്ഞു ആയിരുന്നു തട്ടിപ്പ്. വാങ്ങിയ പണം മാത്രം സമീപത്തുള്ള കടയിൽ ഏൽപ്പിക്കാൻ പറഞ്ഞതിൽ ഓട്ടോ ഡ്രൈവർക്ക് തോന്നിയ സംശയം ആണ് പ്രതിയെ പിടികൂടാൻ സഹായകരമായത്.
ഇയാൾ തന്നെ സമീപത്തെ പല കടകളിലും സമാന രീതിയിലുള്ള തട്ടിപ്പുകൾ നടത്തിയതായി അറിയാൻ കഴിഞ്ഞു

കേരളത്തിൽ കുറച്ചുദിവസമായി ഈ രീതിയിൽ ഉള്ള തട്ടിപ്പുകൾ വർധിച്ചു വരുന്നുണ്ട്. ഓട്ടം വിളിക്കുന്ന വണ്ടിക്കാരെ ഉപയോഗിച്ചു ആണ് ഇവർ തട്ടിപ്പ് നടത്തുന്നത്. മറ്റൊരിടത്ത് നിന്നും മോഷ്ടിച്ചു എന്നു കരുതുന്ന ഫോണും യുവാവിന്റെ പക്കൽ നിന്നും പിടിച്ചെടുത്തു

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp