‘മെസിയും കൂട്ടരും ലോകകപ്പുമായി എത്തി’; അർജന്റീനയിൽ ഇന്ന് പൊതുഅവധി

36 വർഷത്തിന് ശേഷം ലോകകപ്പ് നേടിയ മെസിയും കൂട്ടരും ലോകകപ്പുമായി നാട്ടിൽ എത്തി. കിരീടനേട്ടം ആഘോഷിച്ച് അർജന്റീനക്കാർ. നീലക്കടലായി തെരുവുകൾ മാറി. മെസിക്കും സംഘത്തിനും അർജന്റീനയിൽ വൻ വരവേൽപ്പാണ് നൽകിയത്. ലോകകപ്പുമായി ടീം നഗരം ചുറ്റും. ചാമ്പ്യന്മാരെ കാത്ത് ലക്ഷങ്ങളാണ് തടിച്ചുകൂടിയത്

ബ്യുണസ് അയേഴ്‌സിൽ ആഹ്ളാദ പ്രകടനം തുടരുകയാണ്. അർജന്റീനയിൽ ഇന്ന് പൊതുഅവധിയാണ്. ആരാധകർ വലിയ രീതിയിലുള്ള വരവേൽപ്പാണ് മെസിക്കും സംഘത്തിനും നൽകിയത്.വർഷങ്ങൾക്ക് ശേഷം ഒരു ലാറ്റിൻ അമേരിക്കൻ ടീമിന്റെ ഫുട്ബോൾ കിരീടം എന്നതാണ് മറ്റൊരു പ്രത്യേകത.

മറഡോണയ്ക്ക് ശേഷം ലോകകപ്പ് കിരീടം ലയണൽ മെസിയുടെ അര്ജന്റീനയിലേക്ക് എത്തിച്ചിരിക്കുകയാണ് ടീം. അർജന്റീനിയൻ ടീമിലെ എല്ലാ അംഗങ്ങളും ആരാധകർക്കൊപ്പം ആഘോഷത്തിൽ പങ്കുചേർന്നു.

ടീം ഇന്ന് രാത്രി അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പരിശീലന ഗ്രൗണ്ടിൽ ചെലവഴിക്കുമെന്ന് സ്റ്റേറ്റ് മീഡിയ ഏജൻസി ടെലം റിപ്പോർട്ട് ചെയ്യുന്നത്.ടീമിന്റെ വരവിന് മുന്നോടിയായി തിങ്കളാഴ്ച പരിശീലന സ്ഥലത്ത് നിരവധി ആരാധകർ ക്യാമ്പ് ചെയ്തിരുന്നു,

ഫ്രാൻസിനെതിരായ അർജന്റീനയുടെ തകർപ്പൻ വിജയത്തിന് ശേഷം ടീമിനെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തിരിച്ചുവരവ് രാജ്യത്തുടനീളവും വിദേശത്തുള്ള ആരാധകർക്കിടയിലും നിരവധി ദിവസത്തെ നിർത്താതെയുള്ള ആഘോഷത്തിനാണ് ആരംഭമാവുക.

Leave a Reply

Your email address will not be published. Required fields are marked *

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp