സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപനം കൂടുന്നു, സ്കൂളുകൾ പ്രത്യേക ജാഗ്രത പുലർത്തണം; മുഖ്യമന്ത്രി.

സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപനം കൂടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുഞ്ഞുങ്ങളെ ചില മാഫിയകൾ ലക്ഷ്യമിടുന്നു. മയക്കുമരുന്നിന് അടിപ്പെട്ടാൽ മനുഷ്യനല്ലാതാകും. അത്തരമൊരു സമൂഹത്തെ തന്നെ ഉണ്ടാക്കാനാണോ ലക്ഷ്യമിടുന്നതെന്ന് സംശയിക്കണം. അതിനാലാണ് പ്രത്യേക പ്രചാരണ പരിപാടികൾ നടത്തുന്നത്. കുട്ടികളെ കൃത്യമായി നിരീക്ഷിക്കാൻ കഴിയണം. സ്കൂളുകൾ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം പൊലീസ് സേനയിൽ ക്രിമിനൽ സ്വഭാവമുള്ളവർ വേണ്ടെന്നും അത്തരക്കാർക്കെതിരേ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മികവുറ്റ കുറ്റാന്വേഷണരീതി സംസ്ഥാനത്ത് നടപ്പാക്കും. ചില കുറ്റവാളികൾ രക്ഷപ്പെടുന്ന അവസ്ഥ നിലവിലുണ്ട്‌. ഇത്‌ മാറും. കേരളത്തിനു പുറത്തുള്ളവരെ അവിടെയെത്തി പിടിക്കുന്ന നടപടി വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിനു മാതൃകയായ ക്രമസമാധാനനിലയുള്ള സംസ്ഥാനമാണ് കേരളം. പൊലീസിന്റെ പ്രവൃത്തികളെക്കുറിച്ച്‌ ഏറെ ആശങ്കയുള്ളത്‌ വലതുപക്ഷത്തിനാണ്. അത്തരം ആശങ്കകൾ അസ്ഥാനത്താണെന്ന്‌ ബോധ്യപ്പെടുത്തുന്ന സംഭവങ്ങൾ അടുത്തിടെയുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp