61-ാം സ്കൂൾ കലോത്സവത്തിന് കോഴിക്കോട് ഒരുങ്ങിത്തുടങ്ങി. പ്രചരണ വീഡിയോ പ്രകാശനം മന്ത്രിമാരായ മുഹമ്മദ് റിയാസും അഹമ്മദ് ദേവര്‍ കോവിലും ചേര്‍ന്ന് നിര്‍വഹിച്ചു. കോഴിക്കോടിന്റെ കലാപൈതൃകത്തെ തൊട്ടുണര്‍ത്തുന്നവിധമാണ് കലോത്സവ പരിപാടികള്‍ സംഘാടക സമിതി ഒരുക്കുന്നത്. കലവറ നിറയ്ക്കലും ആരംഭിച്ചു കഴിഞ്ഞു.
പുതുവത്സരത്തെ കോഴിക്കോട് ഇക്കുറി വരവേല്‍ക്കുക ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തോടെയാണ്. ജനുവരി മൂന്നിനാണ് സംസ്ഥാന കലോത്സവത്തിന് തിരശീല ഉയരുന്നത്. എന്നാല്‍ ഇപ്പോഴേ ഒരുക്കങ്ങള്‍ സജീവമാണ്. പ്രചരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. പ്രമോ വീഡിയോ പ്രകാശന കര്‍മ്മം മന്ത്രിമാരായ മുഹമ്മദ് റിയാസും അഹമ്മദ് ദേവര്‍ കോവിലും ചേര്‍ന്ന് നിര്‍വഹിച്ചു.