ആലപ്പുഴയിൽ ശ്രീനാരായണ ഗുരുമന്ദിരം അടിച്ചു തകർത്ത നിലയിൽ. ചേർത്തല വരാനാട് എസ്എൻഡിപി ശാഖയുടെ കീഴിലുള്ള ഗുരുമന്ദിരമാണ് അടിച്ചു തകർത്തത്. സംഭവത്തിൽ വരാനാട് സ്വദേശികളായ നാലുപേരെ ചേർത്തല പൊലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച രാത്രി 11 മണിയോടെയാണ് അക്രമം. കഴിഞ്ഞ ഏതാനും നാളുകളായി സ്ഥലത്ത് ലഹരി മാഫിയയുടെ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. ശനിയാഴ്ച സംഭവസ്ഥലത്ത് സംഘങ്ങൾ തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ ഉണ്ടായിയെന്നാണ് നിലവിലെ വിലയിരുത്തൽ. നാലുപേരെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്.