ഇന്ന് വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം. ലോഡുമായി വൈക്കം ഭാഗത്തേക്ക് പോകുകയായിരുന്ന മള്‍ട്ടി ആക്സില്‍ ടോറസ് ലോറിയാണ് റോഡിന് സമീപത്തുള്ള വീട്ടുമുത്തത്തേക്ക് മറിഞ്ഞത്. എം സാന്‍റ് കയറ്റി വന്ന ലോറി റോഡരികില്‍ നിര്‍ത്തുന്നതിനിടെ റോഡിന്റെ വശം ഇടിഞ്ഞു താഴുകയായിരുന്നു. സംഭവ സമയം വീട്ടുമുറ്റത്ത് ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ആണ് ഒഴിവായത്. മറിയാന്‍ തുടങ്ങിയ വാഹനത്തില്‍ നിന്നും ഡ്രൈവര്‍ തലനാരിഴയ്ക്കാണ് ചാടി രക്ഷപ്പെട്ടത്. ആര്‍ക്കും പരിക്കില്ല