അടുത്ത 40 ദിവസം നിർണായകം; ആശങ്ക വേണ്ട ജാഗ്രത മതിയെന്ന് ആരോഗ്യ മന്ത്രാലയം.

രാജ്യത്ത് ജനുവരിയോടെ കൊവിഡ് കേസുകൾ വർധിക്കുമെന്ന് റിപ്പോർട്ട്. അടുത്ത 40 ദിവസം ഇന്ത്യയെ സംബന്ധിച്ച് നിർണായകമാണെന്നും എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പിടിഐ റിപ്പോർട്ട് ചെയ്തു.

മുൻപ്, കഴിക്കൻ ഏഷ്യയിൽ കൊവിഡ് വ്യാപകമായി പടർന്ന് പിടിച്ച് 30-35 ദിവസത്തിന് ശേഷമാണ് ഇന്ത്യയിൽ കൊവിഡ് തരംഗം സംഭവിച്ചത്. ചൈനയിൽ പത്ത് ദിവസങ്ങൾക്ക് മുൻപാണ് പുതിയ കൊവിഡ് തരംഗം അതിന്റെ സർവ രൗദ്ര ഭാവവും പുറത്തെടുത്ത് വ്യാപിച്ചത്. അതുകൊണ്ട് തന്നെ ഇനി വരുന്ന 40 ദിവസങ്ങൾ ഇന്ത്യയെ സംബന്ധിച്ച് നിർണായകമാകും.

ചൈനയിൽ രണ്ട് കാരണങ്ങൾ കൊണ്ടാണ് കൊവിഡ് പടർന്ന് പിടിച്ചത്. ഒന്ന് സ്വാഭാവിക അണുബാധയോടുള്ള ജനങ്ങളുടെ എക്‌സപോഷർ വളരെ കുറവാണ്. മറ്റൊന്ന് കുറവ് വാക്‌സിനേഷൻ നിരക്കാണ്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp