കൊച്ചിൻ കാർണിവലിനൊരുക്കിയ പപ്പാഞ്ഞിയെ ചൊല്ലി പ്രതിഷേധം. ബിജെപിയാണ് പ്രതിഷേധവുമായെത്തിയത്. ഡിസംബര്‍ 31ന് കത്തിക്കാനൊരുക്കിയ പപ്പാഞ്ഞിക്ക് നരേന്ദ്രമോദിയുടെ മുഖസാമ്യമെന്ന് ബിജെപി ആരോപിച്ചു. പ്രതിഷേധം കനത്തതോടെ പപ്പാഞ്ഞിയുടെ നിര്‍മ്മാണം നിര്‍ത്തി. ചര്‍ച്ചകള്‍ക്കൊടുവില്‍ മുഖം മാറ്റാമെന്ന് ധാരണയായതോടെയാണ് ബിജെപി പിന്‍വാങ്ങിയത്.